Print this page

കുൽഗാമിൽ നടന്ന ഇരട്ട ഓപ്പറേഷനിൽ 3 ഭീകരർ കൊല്ലപ്പെട്ടു

By September 28, 2022 389 0
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സുരക്ഷാ സേന നടത്തിയ ഇരട്ട ഓപ്പറേഷനുകളിൽ ഒരു പാക്സിതാനി ഉൾപ്പെടെ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടു. അഹ്വാതു മേഖലയിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് പൊലീസും സൈന്യവും സെൻട്രൽ റിസർവ് ലീസ് സേനയും സംയുക്ത തെരച്ചിൽ ആരംഭിച്ചു.

ഇതിനിടെ ഒളിച്ചിരിക്കുന്ന ഭീകരർ സംയുക്ത തെരച്ചിൽ സംഘത്തിന് നേരെ വെടിയുതിർത്തു. പിന്നാലെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലിൽ രണ്ട് പ്രാദേശിക ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. മുഹമ്മദ് ഷാഫി ഗാനി, മുഹമ്മദ് ആസിഫ് വാനി എന്നിവരാണ് കൊല്ലപ്പെട്ടത്. പൊലീസ് രേഖകൾ പ്രകാരം, കൊല്ലപ്പെട്ട രണ്ട് ഭീകരരും തീവ്രവാദി വിഭാഗത്തിൽ പെട്ടവരും നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി (ജെഎം) ബന്ധമുള്ളവരുമാണ്.

പൊലീസ്/സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ, സിവിലിയൻ അതിക്രമങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഭീകര കുറ്റകൃത്യ കേസുകളിൽ രണ്ട് ഭീകരരും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് തിങ്കളാഴ്ച രാവിലെ കുൽഗാമിലെ ബത്‌പോര ഗ്രാമത്തിൽ സൈന്യവും സിആർപിഎഫും ചേർന്ന് സംയുക്ത തെരച്ചിൽ നടത്തിയിരുന്നു. ഏറ്റുമുട്ടലിൽ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെഎമ്മുമായി ബന്ധമുള്ള അബു ഹുററ എന്ന പാക്ക് ഭീകരൻ കൊല്ലപ്പെട്ടു.
Rate this item
(0 votes)
Author

Latest from Author