Print this page

ഡാര്‍ക്ക് ചോക്ലേറ്റില്‍ ഒരു ഗണപതി

ganapathi in chocolate ganapathi in chocolate
വിനായക ചതുർത്ഥിയോടനുബന്ധിച്ച് ലുധിയാന ആസ്ഥാനമായുള്ള ഒരു ബേക്കറിയാണ് ഡാർക്ക് ചോക്ലേറ്റ് ഉപയോഗിച്ച് ഗണേശ വിഗ്രഹം ഉണ്ടാക്കിയത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഉത്സവങ്ങൾ ആഘോഷിക്കണമെന്ന സന്ദേശം നല്‍കുന്നതിനാണ് ചോക്ക്ലേറ്റ് ഗണപതി വിഗ്രഹം ഉണ്ടാക്കുന്നതെന്ന് ബേക്കറി ഉടമയായ ഹർജീന്ദർ സിംഗ് കുക്രേജ പറയുന്നു.
2015 മുതല്‍ ഇത്തരത്തില്‍ ചോക്ലേറ്റ് ഗണേശ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ പരിസ്ഥിതി സൗഹൃദ വിഗ്രഹം 200 കിലോഗ്രാം ചോക്ലേറ്റിൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മുൻ വർഷങ്ങളെപ്പോലെ, വിഗ്രഹം 'പാലിൽ നിമജ്ജനം' ചെയ്യും. പിന്നീട് ഏതാണ്ട് 500 ഓളം കുട്ടികള്‍ക്ക് ഈ രുചികരമായ പാല്‍ വിതരണം ചെയ്യും.
പിന്നീട് ഈ ചോക്ലേറ്റ് പാൽ ശേഖരിച്ച് പാവപ്പെട്ട കുട്ടികൾക്ക് വിതരണം ചെയ്യും. തുടർച്ചയായ ആറാം വർഷവും ലുധിയാന ആസ്ഥാനമായുള്ള റെസ്റ്റോറേറ്ററും ചോക്ലേറ്ററുമായ ഹർജീന്ദർ സിംഗ് കുക്രേജ , ലുധിയാനയിലെ തന്‍റെ സരഭ നഗറിലെ ബേക്കറി കം ചോക്ലേറ്റ് സ്റ്റോറിൽ ശുദ്ധമായ ബെൽജിയൻ ചോക്ലേറ്റ് ഉപയോഗിച്ച് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണപതി വിഗ്രഹം അനാച്ഛാദനം ചെയ്തു.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:09
Pothujanam

Pothujanam lead author

Latest from Pothujanam