Print this page

മോദി സര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകളെ അവഗണിച്ചെന്ന് രാഹുൽ

rahul gandhi rahul gandhi
കശ്മീര്‍: മോദി സർക്കാർ കശ്മീരി പണ്ഡിറ്റുകളെ അവഗണിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീർ സന്ദർശനത്തിനിടെയായിരുന്നു വിമർശനം. യുപിഎ സർക്കാരിന്‍റെ കാലത്ത് കശ്മീരി പണ്ഡിറ്റുകൾക്കായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ബിജെപി കശ്മീരിലെ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
കോൺഗ്രസ് കശ്മീരി പണ്ഡിറ്റുകൾക്കായി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. കേന്ദ്രം നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിൽ കോൺഗ്രസ് വിറളി പൂണ്ടിരിക്കുകയാണെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ആയിരുന്നു രാഹുല്‍ കശ്മീരില്‍ എത്തിയത്. കഴിഞ്ഞ മാസവും രാഹുല്‍ ജമ്മു കശ്മീരില്‍ എത്തിയിരുന്നു.
ജമ്മു കശ്മീര്‍ സന്ദര്‍ശിക്കണമെന്ന് കേന്ദ്ര മന്ത്രിമാര്‍ക്ക് ബിജെപി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് രാഹുലിന്‍റെ അടിക്കടിയുള്ള സന്ദര്‍ശനം. രാഹുലിന്‍റെ സന്ദര്‍ശനത്തെ ബിജെപി പരിഹസിച്ചിരുന്നു. രാഹുല്‍ കശ്മീരിലെത്തുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പോകുന്നിടത്ത് കോണ്‍ഗ്രസ് തകരുന്നതാണ് പതിവെന്നുമാണ് ബിജെപി ജമ്മു കശ്മീര്‍ അധ്യക്ഷന്‍ രവീന്ദര്‍ റെയ്ന പ്രതികരിച്ചു.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:10
Pothujanam

Pothujanam lead author

Latest from Pothujanam