Print this page

'എന്റെ കേരളം' സേവന സ്റ്റാള്‍: 800ല്‍ അധികം ഗുണഭോക്താക്കള്‍

'My Kerala' service stall: More than 800 beneficiaries 'My Kerala' service stall: More than 800 beneficiaries
എന്റെ കേരളം മെഗാ മേളയിലെ സേവന സ്റ്റാളുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ 888 പേരാണ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്. യുണീക്ക് ഹെല്‍ത്ത് ഐ.ഡി, ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്കുള്ള രജിസ്‌ട്രേഷന്‍, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റു തിരുത്തല്‍ എന്നീ ആവശ്യങ്ങള്‍ക്കായി 225 ഓളം പേരാണ് ആരോഗ്യ വകുപ്പ് സ്റ്റാളിലെത്തിയത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പേര് ചേര്‍ക്കല്‍, രജിസ്‌ട്രേഷന്‍ പുതുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട 128 പേര്‍ സ്റ്റോള്‍ സന്ദര്‍ശിച്ചു.  15 സര്‍ക്കാര്‍ വകുപ്പുളുടേതായി നിരവധി തത്സമയ സേവനങ്ങളാണ് മേളയില്‍ സൗജന്യമായി സജ്ജമാക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് സേവന സ്റ്റാളുകളുടെ പ്രവര്‍ത്തനം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam