Print this page

ദളിത്, വനിതാ വിഭാഗങ്ങള്‍ക്ക് 50 % സംവരണം നൽകാൻ പ്രവര്‍ത്തക സമിതിയില്‍ തീരുമാനിച്ചായി സൂചന

indication-that-the-working-committee-has-decided-to-give-50-reservation-to-dalit-and-women-sections indication-that-the-working-committee-has-decided-to-give-50-reservation-to-dalit-and-women-sections
ദില്ലി: കോൺഗ്രസ് പദവികളിൽ ന്യൂനപക്ഷ, ദളിത്, വനിതാ വിഭാഗങ്ങള്‍ക്ക് 50 % സംവരണം നൽകാൻ പ്രവര്‍ത്തക സമിതിയില്‍ തീരുമാനിച്ചായി സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും പ്രചാരണത്തിനും മേൽനോട്ടം വഹിക്കാൻ പ്രത്യേകം സമിതി രൂപീകരിക്കും. ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെന്ന നിര്‍ദ്ദേശത്തിനും പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി. എന്നാല്‍ അഞ്ചുവർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം. ദേശീയതലത്തിൽ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തും.
രാഹുൽ ഗാന്ധി രാജ്യവ്യാപകമായി പദയാത്ര നടത്തണമെന്നും പ്രവർത്തക സമിതി നിർദ്ദേശിച്ചു. കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന നിർദ്ദേശം പ്രിയങ്ക ഗാന്ധി തളളി. തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി രാജ്യവ്യാപക പ്രതിഷേധം നടത്താനും ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പാർട്ടിയെ ശാക്തീകരിക്കാൻ 20 നിർദ്ദേശങ്ങൾ പ്രവർത്തക സമിതി അംഗീകരിച്ചു.
Rate this item
(0 votes)
Last modified on Monday, 16 May 2022 10:45
Pothujanam

Pothujanam lead author

Latest from Pothujanam