Print this page

ദേവസഹായം പിള്ള വിശുദ്ധന്‍; പ്രഖ്യാപിച്ച് മാര്‍പാപ്പ

Devasahayam Pillai is a saint; Announced by the Pope Devasahayam Pillai is a saint; Announced by the Pope
വത്തിക്കാന്‍: ഭാരതീയ കത്തോലിക്ക സഭയുടെ പ്രഥമ അൽമായ രക്തസാക്ഷി ദേവസഹായം പിള്ള  ഇനി വിശുദ്ധൻ. വത്തിക്കാനിൽ നടന്ന ചടങ്ങിൽ ദേവസഹായം പിള്ള അടക്കം 10 പേരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച് 270 വർഷം പിന്നിടുമ്പോഴാണ് ദേവസഹായം പിള്ള വിശുദ്ധ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന ചടങ്ങിന് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട 10 പേരുടെയും ജീവചരിത്രം വായിച്ചു. ഇതിന് ശേഷം വിശുദ്ധരുടെ നാമകരണ ചുമതല വഹിക്കുന്ന തിരുസംഘത്തിന്‍റെ കർദിനാൾ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കണം എന്ന് മാര്‍പാപ്പയോട് അഭ്യർഥിച്ചു. സകല വിശുദ്ധരോടുമുള്ള പ്രാർഥനയ്ക്ക് പിന്നാലെ ദേവസഹായം പിള്ളയയെയും മറ്റ് ഒന്‍പത് പേരെയും മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam