Print this page

രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് തുണച്ചതുകൊണ്ടു ഭൂരിപക്ഷം

bjp election bjp election
ദില്ലി: രാജസ്ഥാനിലെ ആറ് ജില്ലകളിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരിടത്ത് മാത്രമാണ് ബിജെപി ജയിച്ചതെങ്കിലും മൂന്ന് ജില്ലാ പഞ്ചായത്തില്‍ ഭരണം പിടിച്ചു. കോണ്‍ഗ്രസ് തുണച്ചതാണ് ബിജെപിക്ക് നേട്ടമായത്. ഭരണം പിടിച്ച ജയ്പുര്‍, ഭാരത്പുര്‍, സരോഹി എന്നിവിടങ്ങളില്‍ സരോഹിയില്‍ മാത്രമാണ് ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത്. എന്നാല്‍ ജയ്പുരിലും ഭാരത്പുരിലും ജില്ലാ പഞ്ചായത്തില്‍ ബിജെപി ബോര്‍ഡ് രൂപീകരിച്ചു.
ജയ്പുരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച രമാദേവി കഴിഞ്ഞ ദിവസം രാവിലെ ഒമ്പതിന് രാജിവെച്ച് 11ന് ബിജെപിയില്‍ ചേര്‍ന്നു. വൈകുന്നേരം നടന്ന ജില്ലാ പഞ്ചായത്ത് പ്രമുഖ് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ജയിക്കുകയും ചെയ്തു. ബിജെപിക്ക് 25ഉം കോണ്‍ഗ്രസിന് 26ഉം സീറ്റാണ് ലഭിച്ചത്. രമാദേവിയോടൊപ്പം മറ്റൊരു കോണ്‍ഗ്രസ് അംഗവും ബിജെപിക്ക് വോട്ട് ചെയ്തതോടെ അവര്‍ക്ക് 27 വോട്ട് ലഭിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപി കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിക്കുകയാണെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. ജോധ്പുര്‍, സാവായി മോധാപുര്‍, ദൗസ എന്നിവിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണസമിതി രൂപീകരിച്ചത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ട്രെയിലറാണ് കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ പറഞ്ഞു. 2023ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുമെന്നും അദ്ദേഹം പറഞ്ഞു.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:07
Pothujanam

Pothujanam lead author

Latest from Pothujanam