Print this page

11 നഗരങ്ങളില്‍ ഹോണ്ട 'റൈഡ് ഫോര്‍ പ്രൈഡ്' സംഘടിപ്പിച്ചു

Honda has organized 'Ride for Pride' in 11 cities Honda has organized 'Ride for Pride' in 11 cities
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ ഹൈനസ് സിബി350 'റൈഡ് ഫോര്‍ പ്രൈഡ്' സംഘടിപ്പിച്ചു. ഡല്‍ഹി, ജമ്മു, ലഖ്നൗ, ബറേലി, കൊല്‍ക്കത്ത, റാഞ്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ എന്നീ നഗരങ്ങളില്‍ നടന്ന പ്രത്യേക റൈഡില്‍ ഹോണ്ട ഹൈനസ് സിബി350 വാഹനവുമായി ഇരുനൂറിലധികം റൈഡര്‍മാര്‍ പങ്കെടുത്തു.
സായുധ സേനയിലെ വിശിഷ്ട അംഗങ്ങളും തങ്ങളുടെ ഹൈനസ് സിബി350യോടൊപ്പം റെയ്ഡില്‍ പങ്കാളികളായി. യുദ്ധത്തില്‍ പങ്കെടുത്തവരും, വീരമൃത്യുവരിച്ചവരുടെ കുടുംബങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. ഇവര്‍ക്കുള്ള അനുമോദന ചടങ്ങോടെയാണ് റൈഡ് ഫോര്‍ പ്രൈഡ് സമാപിച്ചത്. ചുരുങ്ങിയ കാലയളവ് കൊണ്ട് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ശ്രദ്ധ പിടിച്ചുപറ്റിയ ഹൈനസ് സിബി350, സിബി350ആര്‍എസ് മോഡലുകള്‍ സായുധ സേനാംഗങ്ങള്‍ക്കായി പ്രത്യേക വിലയില്‍ രാജ്യത്തുടനീളമുള്ള 35 സിഎസ്ഡി ഡിപ്പോകളില്‍ ഹോണ്ട ഇന്ത്യ ലഭ്യമാക്കിയിട്ടുണ്ട്. 92.7 ബിഗ് എഫ് എം റേഡിയോ സ്റ്റേഷനുമായി ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്.
ഹൈനസ് സിബി350 റൈഡ് ഫോര്‍ പ്രൈഡ്, സായുധ സേനയുടെ ധൈര്യത്തെയും ത്യാഗത്തെയും ആഘോഷിക്കുകയും, ഈ ധീരജവാന്മാരുടെ കുടുംബങ്ങളെ അഭിവാദ്യം ചെയ്യുകയുമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍, യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. സായുധ സേനയിലെ അംഗങ്ങളും ഞങ്ങളോടൊപ്പം ചേര്‍ന്ന് ഹൈനസ് സിബി350യുടെ ഒന്നാം വാര്‍ഷിക നാഴികക്കല്ല് ആഘോഷിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam