Print this page

രാജ്യത്ത് ആദ്യമായാണ് കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ഏകജാലക സംവിധാനം

For the first time in the country, there is a one-stop shop for the welfare of migrant workersFor the first time in the country, there is a one-stop shop for the welfare of migrant workers For the first time in the country, there is a one-stop shop for the welfare of migrant workersFor the first time in the country, there is a one-stop shop for the welfare of migrant workers
കൊച്ചി : അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കാക്കനാട് സിവില്‍ സ്റ്റേഷനില്‍ ആരംഭിക്കുന്ന ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വെല്‍ഫെയര്‍ ഓഫീസിന്റെ ഉദ്ഘാടനം 31.03.2022,വ്യാഴം വൈകിട്ട് 3.30-ന് മന്ത്രിമാരായ പി.രാജീവ്, കെ.രാജന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.
2015-ല്‍ ദേശിയ നിയമ സേവന അതോറിറ്റി (എന്‍.എ.എല്‍.എസ്.എ) അന്തര്‍ സംസ്ഥാന അസംഘടിത തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടം, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി (ഡെല്‍സ), നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എറണാകുളം (എന്‍.എച്ച്.എം.) എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഏകജാലക സംവിധാനമാണ് അതിഥി ദേവോ ഭവഃ . ഇതിലൂടെ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിയമ പരമായി പരിഹരിക്കുന്നതിനും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ക്കായി നടപ്പാക്കുന്ന ക്ഷേമ പദ്ധതികള്‍ യഥാവിധം നടപ്പാക്കാനും സാധിക്കും. കൂടാതെ അതിഥി തൊഴിലാളികളുടെ പരാതികള്‍ സ്വീകരിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലൂടെ അദാലത്തുകള്‍ നടത്തിയും, സൗജന്യ നിയമ സഹായം ഉറപ്പാക്കി വേഗത്തില്‍ പ്രശ്‌ന പരിഹാരം കാണുന്നതിനുള്ള വേദി കൂടിയാണിതെന്ന് സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ പി.എം.സുരേഷ് പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇത്തരത്തില്‍ ഒരു ഏകജാലക സംവിധാനം ലോകത്തിലെ തന്നെ ആദ്യത്തേതായിരിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് പറഞ്ഞു.ഭാവിയില്‍ ഇത് സംസ്ഥാനത്തിന്റെ തന്നെ നോഡല്‍ ഓഫീസായി മാറുമെന്നതിന് സാധ്യയുണ്ടെന്നും, എല്‍.എന്‍.ജി പെട്രോനെറ്റിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ഓഫീസ് സമുച്ചയം പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ ജഡ്ജും, സെഷന്‍സ് ജഡ്ജുമായ ഹണി എം.വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് ഈ ഓഫീസിന്റെ പ്രവര്‍ത്തന രീതി വിശദീകരിക്കും. ഒപ്പം മൈഗ്രന്റ് ലിങ്ക് വര്‍ക്കിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. കെല്‍സ മെമ്പര്‍ സെക്രട്ടറിയും അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ കെ.ടി.നിസാര്‍ അഹമ്മദ് മുഖ്യാതിഥിയാകും. സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ പി.എം.സുരേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ, മുന്‍ ഡി.പി.എം. ഡോ. മാത്യൂസ് നമ്പേലില്‍, സെന്റര്‍ ഫോര്‍ മൈഗ്രന്റ് ആന്റ് ഇന്‍ക്ലൂസിവ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ബിനോയി പീറ്റര്‍, എല്‍.എന്‍.ജി.പെട്രോനെറ്റ് ജനറല്‍ മാനേജര്‍ മിഥിലേഷ് സിംഗ്, സി.എസ്.ആര്‍. സീനിയര്‍ മാനേജര്‍ ആശിഷ് ഗുപ്ത തുടങ്ങിയവരും പങ്കെടുക്കുമെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത്ത് ജോണ്‍ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam