Print this page

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ 8.5 ശതമാനത്തിൽ നിലനിർത്തണം;കേന്ദ്ര തൊഴിൽ മന്ത്രിയ്ക്ക് കത്തയച്ച് സംസ്ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടി

State Labor Minister V Sivankutty writes to Union Labor Minister State Labor Minister V Sivankutty writes to Union Labor Minister
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ച് സംസ്ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടി. 2021-22 സാമ്പത്തിക വർഷം 8.1 ശതമാനം പലിശ നൽകിയാൽ മതിയെന്ന്‌ ഇപിഎഫ്ഒ യോഗത്തിൽ ധാരണയായിരുന്നു.
മുൻ സാമ്പത്തിക വർഷം 8.5 ശതമാനം പലിശയാണ് നൽകിയത്. അംഗങ്ങളായ ആറുകോടിയോളം ജീവനക്കാർക്ക് പലിശ കുറക്കാനുള്ള തീരുമാനം തിരിച്ചടിയാകുമെന്നും 1977-78നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ഭൂരിഭാഗം ജീവനക്കാർക്കും വിരമിക്കലിന് ശേഷം ചുരുങ്ങിയ പെൻഷൻ ആയ 1,000 രൂപയാണ് ലഭിക്കുന്നതെന്നും മന്ത്രി കത്തിൽ എടുത്തു പറഞ്ഞു. സഞ്ചിത നിധിയായ 15 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ ഉറപ്പിൽ ഉയർന്ന നിരക്കിൽ നിക്ഷേപം നടത്തി
ഇ പി എഫ് ഒയുടെ വരുമാനം വർധിപ്പിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി കത്തിൽ ചൂണ്ടിക്കാട്ടി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam