Print this page

ദില്ലിയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇളവ്

Relaxation of restrictions announced in Delhi Relaxation of restrictions announced in Delhi
ദില്ലിയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. രാത്രി കാല കർഫ്യു തുടരും. സ്‌കൂളുകൾ അടഞ്ഞു കിടക്കും. കടകൾ തുറക്കുന്നതിനുള്ള ഒറ്റ - ഇരട്ട നിയന്ത്രണം ഒഴിവാക്കി. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തിയേറ്ററുകള്ക്കും ഭക്ഷണശാലകള്‍ക്കും പ്രവര്‍ത്തിക്കാം. രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകള് കുറഞ്ഞതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ദില്ലി സര്‍ക്കാരും ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലുമായി നടന്ന ചര്‍ച്ചയുടേതാണ് തീരുമാനം.
വിവാഹങ്ങളില്‍ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം 50 ല്‍ നിന്ന് 200ആയി ഉയര്‍ത്തി. രാത്രി 10 മണി മുതല്‍ രാവിലെ 5 വരെയുള്ള കര്‍ഫ്യൂവിന് മാത്രം മാറ്റമുണ്ടാകില്ല. സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിലെ ആശങ്ക നേരത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രകടിപ്പിച്ചിരുന്നുവെങ്കിലും തുറക്കുന്ന കാര്യത്തില്‍ തല്‍ക്കാലം തീരുമാനം ആയിട്ടില്ല. കൊവിഡ് കേസുകളുടെ എണ്ണത്തിലും പോസിറ്റിവിറ്റി നിരക്കിലും ദില്ലിയില്‍ കുറവ് വന്നിരുന്നു. കൊവിഡ് കേസുകൾ നിയന്ത്രണ വിധേയമായതായി ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചിരുന്നു.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനെയുള്ള പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam