Print this page

ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമ നിർമാണം ഇനി ജാര്‍ഖണ്ഡിലും

Legislation to curb mob violence is now in place in Jharkhand Legislation to curb mob violence is now in place in Jharkhand deccan herald
ആള്‍ക്കൂട്ട ആക്രമണം തടയാന്‍ കർശന നിയമ നിര്‍മ്മാണവുമായി ജാര്‍ഖണ്ഡ്. ഡിസംബര്‍ 21നാണ് ജാര്‍ഖണ്ഡ് നിയമസഭ ആള്‍ക്കൂട്ട് ആക്രമണവും ആള്‍ക്കൂട്ട കൊലപാതകവും തടയാനുള്ള ബില്ല് പാസാക്കിയത്. രാജസ്ഥാനും പശ്ചിമ ബംഗാളിനും പിന്നാലെ ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമ നിര്‍മ്മാണം നടപ്പിലാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്.
ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ പുതിയ നിയമം അനുസരിച്ച് ശിക്ഷ ലഭിക്കും. പരിക്കേറ്റവരുടെയോ കൊല്ലപ്പെട്ടവരുടേയോ ഉറ്റവര്‍ക്ക് ധനസഹായവും നിയമം ഉറപ്പുനല്‍കുന്നു. ആള്‍ക്കൂട്ട ആക്രമത്തിലേക്ക് നയിച്ച ഗൂഡാലോചനയില്‍ ഏര്‍പ്പെട്ടവര്‍ക്കും ശിക്ഷ നിയമം ഉറപ്പുനല്‍കുന്നു. ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും അല്ലെങ്കിൽ അവർക്ക് സഹായം നൽകുന്നവരെയും ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കും ഈ നിയമം അനുസരിച്ച് ശിക്ഷ ലഭിക്കും.
സംസ്ഥാനത്ത് സമാധാനം പുലര്‍ത്താനും സാമുദായിക ഐക്യം പുലരാനും സാഹോദര്യം കൈവരാനുമാണ് ബില്ല് കൊണ്ടുവന്നതെന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പറഞ്ഞു .
പ്രതിപക്ഷമായ ബിജെപിയുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബില്ല് പാസായത്.
Rate this item
(0 votes)
Last modified on Wednesday, 22 December 2021 13:53
Pothujanam

Pothujanam lead author

Latest from Pothujanam