ഇസ്ലാമാബാദ്: കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദി അറേബ്യ, ചൈന, യു എസ് എ, തുർക്കി, സിംബാബ്‍വെ, സെനഗൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് ഇരുന്നൂറോളം പാകിസ്ഥാൻ പൗരന്മാരെ നാടുകടത്തി. വിസ നിയമ ലംഘനങ്ങൾ, മനുഷ്യക്കടത്ത്, മറ്റ് നിയമ പ്രശ്നങ്ങൾ എന്നിവയെ തുടർന്നാണ് ഇവരെ നാടുകടത്തിയതെന്ന് ഇമ്മിഗ്രേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്ന് നാടുകടത്തപ്പെട്ട് കറാച്ചിയിലെത്തിയ ഇവരിൽ 12 പേരെ അറസ്റ്റു ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു. ഒരാളൊഴികെ ബാക്കിയുള്ളവരെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതായാണ് വിവരം.