Print this page

ജർമ്മനിയിൽ സമരം; 2340 വിമാന സർവീസ്‌ റദ്ദാക്കി

By February 18, 2023 675 0
വേതന വർധന ആവശ്യപ്പെട്ട്‌ ജർമനിയിലെ ഏഴ്‌ വിമാനത്താവളത്തിൽ വ്യോമയാന ജീവനക്കാർ ചൊവ്വാഴ്ച  നടത്തിയ സമരത്തിൽ 2340 വിമാന സർവീസ്‌ റദ്ദാക്കി. മൂന്നുലക്ഷം യാത്രക്കാരെ ഇത്‌ ബാധിച്ചു. ബ്രെമെൻ, ഡോർട്ട്‌മണ്ട്‌, ഫ്രാങ്ക്‌ഫർട്ട്‌, ഹാംബർഗ്‌, ഹനോവർ, മ്യൂണിക്ക്‌, സ്റ്റട്ട്‌ഗാർട്ട്‌ വിമാനത്താവളങ്ങളിലായിരുന്നു 24 മണിക്കൂർ പണിമുടക്ക്‌. വേതനവർധനയ്ക്കായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ്‌ തൊഴിലാളി സംഘടനകൾ പണിമുടക്ക്‌ പ്രഖ്യാപിച്ചത്‌.
Rate this item
(0 votes)
Author

Latest from Author