Print this page

ഇറാൻ പ്രതിഷേധം : കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി

By September 26, 2022 689 0
തെഹ്‌റാൻ: ഇറാനിലെ ആന്റി ഹിജാബ് സമരത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാരത്തിനിടെ മുടി മുറിച്ച് പ്രതിഷേധിച്ച് സഹോദരി. ഇന്നലെയാണ് ജാവേദ് ഹൈദരി പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. ജാവേദിന്റെ സംസ്‌കാര ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് സഹോദരി കരഞ്ഞുകൊണ്ട് മുടി മുറിച്ച് ശവപ്പെട്ടിക്ക് മുകളിലേക്ക് ഇട്ടത്. ഹൃദയം നുറുങ്ങുന്ന ഈ കാഴ്ച നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഹിജാബിന് പുറത്ത് മുടിയിഴകൾ കണ്ടുവെന്ന് ആരോപിച്ച് ഇറാനിലെ സദാചാര പൊലീസ് അടിച്ചുകൊന്ന മഹ്‌സ അമീനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെരുവിൽ ഇറങ്ങിയത്. സ്ത്രീകൾ മുടിമുറിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.
Rate this item
(0 votes)
Author

Latest from Author