Print this page

ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ സൗദി അറേബ്യയിൽ ആക്രമണ ശ്രമം നടത്തി

By September 09, 2021 3115 0
saudi drone attack saudi drone attack gcc
റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ അയച്ച നിരവധി ഡ്രോണുകള്‍ തകര്‍ത്തതായി വ്യാഴാഴ്‍ച അറബ് സഖ്യസേന അറിയിച്ചു.
ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ദിനേനെയെന്നൊണം ഹൂതികള്‍ ആക്രമണ ശ്രമം തുടരുകയാണെന്നും സേന ആരോപിച്ചു. ദക്ഷിണ യെമനിലെ തൈസ് നഗരത്തിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ ബുധനാഴ്‍ച അറബ് സഖ്യസേന ആക്രമണം നടത്തിയിരുന്നു.
കഴിഞ്ഞയാഴ്‍ച സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. വിമാനത്താവളം ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ അറബ് സഖ്യസേന പ്രതിരോധിക്കുകയായിരുന്നു. ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചാണ് വിമാനത്താവള ജീവനക്കാര്‍ക്ക് പരിക്കേറ്റത്.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 04:08
Pothujanam

Pothujanam lead author

Latest from Pothujanam