Print this page

റഷ്യന്‍ സൈനികര്‍ തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലേക്ക് പുനര്‍വിന്യസിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍

Russian troops are reportedly being redeployed to the southeast Russian troops are reportedly being redeployed to the southeast
യുക്രൈന്‍റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്ന് പിന്മാറിയ റഷ്യന്‍ സൈനികര്‍ തെക്ക് കിഴക്കന്‍ പ്രദേശങ്ങളിലേക്ക് പുനര്‍വിന്യസിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ യുക്രൈനില്‍ നിലയുറപ്പിച്ചിരിക്കുന്ന യുക്രൈന്‍ സൈനികരെ എണ്ണത്തില്‍ മറികടക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, യുദ്ധത്തില്‍ വിജയിക്കാന്‍ ഇത് മതിയാകില്ലെന്നും സൈനിക മേധാവികള്‍ ഉറപ്പിച്ച് പറയുന്നു. പാശ്ചാത്യ യുദ്ധ വിദഗ്ദരുടെ നിരീക്ഷണമനുസരിച്ച് റഷ്യ തങ്ങളുടെ മുഖം രക്ഷിക്കാനായി ഡോണ്‍ബാസ് മേഖലയില്‍ ശക്തമായ പോരാട്ടം അഴിച്ച് വിടാന്‍ സാധ്യതയുണ്ട്. ഈ ആഴ്ച തന്നെ റഷ്യ, ഡോണ്‍ബാസ് മേഖലയില്‍ യുദ്ധം പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും യുദ്ധ വിദഗ്ദര്‍ നിരീക്ഷിക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈന്‍റെ കിഴക്കന്‍ അതിര്‍ത്തിയിലെ വിവിധ ഇടങ്ങളില്‍ റഷ്യ സൈനികരെയും സൈനിക ഉപകരണങ്ങളെയും വിന്യസിക്കുകയാണെന്ന് സാറ്റ്ലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ യുദ്ധവിദഗ്ദര്‍ വിശകലനം ചെയ്യുന്നു.
യുക്രൈന്‍റെ തെക്കന്‍ ഭാഗത്ത് യുദ്ധം വ്യാപിപ്പിക്കുന്നതിന് മുമ്പ് തന്നെ ഖാര്‍കീവിന്‍റെ തെക്ക് കിഴക്കുള്ള ഇസിയത്തിന് നേര്‍ക്ക് റഷ്യ അക്രമണം ശക്തമാക്കുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതിന് ശേഷമാകും യുക്രൈന്‍റെ തെക്ക് കിഴക്കന്‍ ഭാഗത്ത് റഷ്യ അക്രമണം ശക്തിപ്പെടുത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam