Print this page

യുക്രൈന്‍ അഭയാർത്ഥികളെ സംരക്ഷിക്കാനുള്ള പോളണ്ട് സർക്കാരിന്‍റെ നീക്കങ്ങൾക്ക് ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണ

Indian community supports Polish government's efforts to protect Ukrainian refugees Indian community supports Polish government's efforts to protect Ukrainian refugees
വാഴ്സോ: യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നെത്തുന്ന അഭയാർത്ഥികളെ സംരക്ഷിക്കാനുള്ള പോളണ്ട് (Poland) സർക്കാരിന്‍റെ നീക്കങ്ങൾക്ക് പിന്തുണ നല്‍കി ഇന്ത്യൻ സമൂഹം. അതിർത്തി കടന്നെത്തിയ ഇന്ത്യക്കാർക്കും യുക്രൈന്‍ പൗരൻമാർക്കും ഇന്ത്യൻ സമൂഹത്തിന്‍റെ ഗുരുദ്വാരയും അമ്പലവും താല്‍ക്കാലിക അഭയകേന്ദ്രങ്ങളായി .
മധ്യയൂറോപ്പിലെ അംഗീകാരമുള്ള ഏക ഗുരുദ്വാരയായ ഇവിടെ യുക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് വന്ന 150 ല്‍ അധികം അഭയാർത്ഥികൾക്കാണ് സംരക്ഷണം നല്‍കിയത്. ചിലർ ഇപ്പോഴും ഇവിടെ തുടരുന്നുണ്ട്.
ഗുരുദ്വാരയ്ക്കൊപ്പം അടുത്തുള്ള ഹിന്ദു ക്ഷേത്രവും അഭയാർത്ഥി ക്യാംപായി പെട്ടെന്ന് മാറി. ഇപ്പോഴും നാലഞ്ചു പേർ ഇവിടെ തുരുന്നു. മറ്റുള്ളവർ ഇന്ത്യയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും പോയി.കേന്ദ്രസർക്കാരിന്‍റെ ഓപ്പറേഷൻ ഗംഗ ദൗത്യത്തിലും ഇവിടുത്തെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ പ്രധാന പങ്ക് വഹിച്ചിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam