Print this page

റഷ്യന്‍ സൈനീകരെ തടവിലാക്കിയെന്ന് ഉക്രൈന്‍

Ukraine says Russian troops detained Ukraine says Russian troops detained
ശത്രുക്കള്‍ രാജ്യം അക്രമിക്കുമ്പോള്‍ ഒളിച്ചോടുന്ന ഭരണാധികാരിയല്ല താനെന്ന് ഉക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലാന്‍സ്കി യുഎസിനെ ഒരിക്കല്‍ കൂടി അറിയിച്ചു. യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെടുത്താമെന്ന യുഎസ് വാഗ്ദാനം നിരസിച്ചുകൊണ്ടാണ് സെലാന്‍സ്കി മറുപടി പറഞ്ഞത്. തന്‍റെ മാതൃരാജ്യത്തിന് വേണ്ടി ശത്രുവിനെതിരെ അവസാനം വരെ പോരാട്ടം നയിച്ച് താന്‍ തലസ്ഥാനമായ കീവില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, ലോക രണ്ടാം നമ്പര്‍ സൈനീക ശക്തിക്ക് നേരെ തങ്ങളാല്‍ കഴിയുന്ന തിരിച്ചടി നല്‍കുകയാണ് ഉക്രൈന്‍ സൈന്യമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രസിഡന്‍റിന്‍റെ ആത്മവിശ്വാസം ഉക്രൈന്‍ തനതയുടെ പോരാട്ടത്തിലും കാണാമെന്ന് പുറത്ത് വരുന്ന വീഡിയോ ദൃശ്യങ്ങള്‍ തെളിവ് നല്‍കുന്നു. രാത്രിയില്‍ നഗരത്തിലെത്തിയ റഷ്യന്‍ ടാങ്കുകളെ നേരെ നൂറ് കണക്കിന് പ്രേട്രോള്‍ ബോബുകളുപയോഗിച്ച് തകര്‍ക്കുന്ന വീഡിയോകളും ഉക്രൈനില്‍ നിന്ന് പുറത്ത് വന്നു. അതിര്‍ത്തിയിലെ റഷ്യയുടെ സൈനീകവിന്യാസ കാലത്ത് തന്നെ യുദ്ധമുഖത്ത് എങ്ങനെ ശത്രുവിനെതിരെ പ്രതിരോധം തീര്‍ക്കാമെന്നും ഏങ്ങനെ ആയുധമുപയോഗിക്കാമെന്നുമുള്ള പരിശീലനം സൈന്യം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. അതിനിടെ നിരവധി റഷ്യന്‍ സൈനീകരെ പിടികൂടിയതായും 500 ഓളം പേരെ വധിച്ചതായും ഉക്രൈന്‍ അവകാശപ്പെട്ടു. 137 ഉക്രൈന്‍ സൈനീകര്‍ മരിച്ചതായും 300 പേർക്ക് പരിക്കേറ്റതായും സെലന്‍സ്കി പറഞ്ഞു
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam