Print this page

വിമാനത്തിന്‍റെ ടയറുകൾ പൊട്ടി: യാത്രക്കാർ വിമാനം റൺവേയിൽ നിന്ന് തള്ളി നീക്കി

The plane's tires exploded: the passengers pushed the plane away from runway The plane's tires exploded: the passengers pushed the plane away from runway triangle news
നേപ്പാളിൽ വിമാനത്തിന്‍റെ ടയറുകൾ പൊട്ടിയതിനെ തുടർന്ന് , വിമാന യാത്രക്കാർ പുറത്തിറങ്ങി വിമാനം റൺവേയിൽ നിന്ന് പുറത്തേക്ക് തള്ളി നീക്കി.
ഡി ഹാവിലാൻഡ് കാനഡ ഡിഎച്ച്സി-6-300 ഇരട്ട ഒട്ടർ വിമാനം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ടയറുകള്‍ പൊട്ടിയത്. നേപ്പാളിലെ ബജുറ എയര്‍പോര്‍ട്ടിലാണ് സംഭവം. കോൾട്ടിയിലെ ബജുറ എയർപോർട്ടിലെ റൺവേയിലൂടെ നീങ്ങുന്നതിനിടെയാണ് 19 സീറ്റുകളുള്ള താരാ എയർ വിമാനംത്തിന്‍റെ ടയറുകള്‍ പൊട്ടിയത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങി വിമാനം തള്ളിനീക്കുകയായിരുന്നു.
എയര്‍പോര്‍ട്ടിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനാണ് യാത്രക്കാരെ കൊണ്ട് വിമാനം തള്ളിനീക്കിയതെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. വിമാനം റണ്‍വേയില്‍ നിന്ന് യാത്രക്കാര്‍ തള്ളി നീക്കുമ്പോള്‍ റണ്‍വെയിലിറങ്ങാനായി മറ്റ് വിമാനങ്ങള്‍ എയര്‍പോര്‍ട്ടിന് മുകളില്‍ വട്ടമിട്ട് പറന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam