Print this page

കോവിഡ്, വാക്‌സിനേഷന്‍, സ്‌കൂള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

Covid, Vaccination, Situation after school reopening: Meeting chaired by Minister Veena George Covid, Vaccination, Situation after school reopening: Meeting chaired by Minister Veena George
തിരു: സംസ്ഥാനത്തെ കോവിഡ് വ്യാപനം, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യം എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട പൊതുസ്ഥിതി യോഗം വിലയിരുത്തി. ഓരോ ജില്ലകളിലേയും സാഹചര്യങ്ങളും യോഗം വില യിരുത്തി. സ്‌കൂളുകളില്‍ കൃത്യമായ നിരീക്ഷണം തുടരണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ ചിലര്‍ കാലതാമസം വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്താല്‍ മാത്രമേ പൂര്‍ണമായ പ്രതിരോ ധം ലഭിക്കൂ. അതിനാല്‍ എല്ലാവരും കാലതാമസം കൂടാതെ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കേണ്ടതാണ്. വാക്‌സിന്‍ എടുത്തു എന്നു കരുതി ജാഗ്രത വെടിയരുത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കേണ്ടതാണ്.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരുക്കിയിരിക്കുന്ന ആരോഗ്യ സേവനങ്ങളും യോഗം ചര്‍ച്ച ചെയ്തു. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പ്രത്യേകംശ്രദ്ധകേന്ദ്രീകരിക്കും. എല്ലാ ഭാഷകളിലും അവബോധം നല്‍കുന്നതാണ്.ആരോഗ്യ ജാഗ്രത ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതാണ്. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ക്കെതിരെ ജാഗ്രത പാലിക്കും. ഓക്‌സിജന്‍ പ്ലാന്റുകള്‍ സമയബന്ധിതമായി പ്രവര്‍ത്തനസജ്ജമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Saturday, 13 November 2021 10:21
Pothujanam

Pothujanam lead author

Latest from Pothujanam