Print this page

ഈ ശിശുദിനത്തില്‍ കുടുംബത്തിനായി ഒരു മണിക്കൂര്‍ ഗാഡ്ജറ്റ് മുക്തമാക്കൂ

For the family on this Children's Day Free the gadget for an hour For the family on this Children's Day Free the gadget for an hour
കൊച്ചി: അന്താരാഷ്ട്ര ശിശുദിനമായ നവംബര്‍ ഇരുപതിന് ഒരു മണിക്കൂര്‍ ഗാഡ്ജറ്റുകള്‍ ഉപേക്ഷിച്ച് കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ ആഹ്വാനം ചെയ്ത് #ഗാഡ്ജറ്റ് മുക്ത മണിക്കൂര്‍. (#GadgetFreeHour)
പാരന്റ് സര്‍ക്കിളും ടോട്ടോ ലേണിങ്ങും ചേര്‍ന്നാണ് ഗാഡ്ജറ്റ് മുക്ത മണിക്കൂര്‍ പ്രചാരണം സംഘടിപ്പിക്കുന്നത്. മാതാപിതാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ചാണ് പരിപാടി. അവര്‍ ഗാഡ്ജറ്റുകള്‍ മാറ്റിവച്ച് കുട്ടികളോടൊപ്പം കളിച്ചും സംസാരിച്ചും ഭക്ഷണം കഴിച്ചും ചിരിച്ചും പരസ്പരം പങ്കുവയ്ക്കലില്‍ വീണ്ടും ആനന്ദം കണ്ടെത്തുന്നുണ്ടെന്നും ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
ടോട്ടോ പാരന്റ്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അല്ലെങ്കില്‍ www.tottolearning.com വെബ്സൈറ്റ് സന്ദര്‍ശിച്ച് ജിഎച്ച്എഫ് വെല്ലുവിളിയില്‍ പങ്കെടുക്കാം.
കുട്ടികളോടും കുടുംബത്തോടും ഒപ്പം ചെലവിടുന്ന 60 മിനിറ്റ് ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള നിമിഷങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. ജിഎച്ച്എഫ് മണിക്കൂറില്‍ പങ്കാളികളാകുന്നതിനായി 20ന് വൈകീട്ട് 7.30 മുതല്‍ 8.30വരെയുള്ള സമയത്ത് ഗാഡ്ജറ്റ് മുക്ത മണിക്കൂറായി ചിലവഴിക്കാന്‍ എല്ലാ കുടുംബങ്ങളെയും ആഹ്വാനം ചെയ്യുന്നു.
സാങ്കേതിക വിദ്യ കുട്ടികള്‍ക്ക്, മല്‍സ്യത്തിന് ജലം എന്ന പോലെയാണ്. അവര്‍ പിറന്നു വീഴുന്നത് തന്നെ സാങ്കേതിക വിദ്യയിലേക്കാണ്, ശ്വസിക്കുന്നതും സാങ്കേതിക വിദ്യ തന്നെ. ജീവിതത്തിന്റെ ആദ്യ കാലങ്ങളില്‍ ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ സാങ്കേതിക വിദ്യയുടെ കൂടപിറപ്പുകളാണ്. യുവജനങ്ങളും പ്രായമായവരും ശിശുക്കള്‍ പോലും ഇലക്ട്രോണിക്ക് മാധ്യമങ്ങളുമായി ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്നു. മാതാപിതാക്കള്‍ ഇരുവരും ജോലിക്കാരായ ഇന്നത്തെ ജീവിത ശൈലി ഏറെ തിരക്കേറിയതാണ്.
രൂക്ഷമായ ഈ സമ്പര്‍ക്കം കുട്ടികളുടെ ആരോഗ്യത്തിന് ദോഷമാകുന്നുണ്ട്. കുട്ടികളില്‍ കാണപ്പെടുന്ന വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെയും വളര്‍ച്ചാ കാലതാമസങ്ങളുടെയും കാരണം ഇതു തന്നെ.
കുട്ടികളില്‍ സ്‌ക്രീന്‍ ഉപയോഗം കൂടുന്നതിന്റെ ദോഷകരമായ ഫലത്തെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്താനും അതിനനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇത് രക്ഷിതാക്കളെ നിര്‍ബന്ധിതരാക്കുന്ന സാഹചര്യമുണുള്ളത്. കോവിഡിന്റെ കടന്നുവരവ് വീട്ടിനുള്ളിലെ കൂട്ടികളുടെ സ്‌ക്രീന്‍ സമയം വര്‍ധിപ്പിക്കുന്നതിന് കാരണമാവുകയും ചെയ്തു. ലോക്ക്ഡൗണ്‍ കാലത്തും അതിനുശേഷമുള്ള ഘട്ടത്തിലും ഇന്ത്യയിലെ ഓരോ കുടുംബാംഗങ്ങളും ഫോണിലൂടെയും ജോലിയുടെ ഭാഗമായും വിനോദ ആപ്പുകള്‍ സ്‌ക്രോള്‍ ചെയ്തും മറ്റും ആഴ്ചയില്‍ ശരാശരി 26 മണിക്കൂറെങ്കിലും നെറ്റില്‍ ചെലവഴിച്ചിട്ടുണ്ടെന്നാണ് ഒരു സര്‍വേ റിപോര്‍ട്ട് ചെയ്യുന്നത്.
ജീവിത നിലവാരം ഉയര്‍ത്താന്‍ ഈ സാങ്കേതിക വിദ്യകള്‍ സഹായിക്കുമെങ്കിലും അതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ സമയം കണ്ടെത്തേണ്ടതും പ്രധാനമാണ്. കുട്ടികളുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള ആദ്യ പടി അവരോടൊപ്പം അല്‍പ്പ സമയം പങ്കിടുകയെന്നതാണ്. ആ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പാരന്റ് സര്‍ക്കിളും ടോട്ടോ ലേണിങ്ങും ചേര്‍ന്ന് ഗാഡ്ജറ്റ് മുക്ത മണിക്കൂര്‍ പ്രചാരണം സംഘടിപ്പിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam