Print this page

കുട്ടികളിൽ കൗതുകമുണർത്തി എസ് എ ടി യിൽ ഓണാഘോഷം

Onam celebration in SAT by making children curious Onam celebration in SAT by making children curious
തിരുവനന്തപുരം: കുട്ടികളിൽ കൗതുകമായി എസ് എ ടി ആശുപത്രിയിലെ ഓണാഘോഷ പരിപാടി. പീഡിയാട്രിക് വാർഡിലെത്തിയ "മാവേലി " ചികിത്സയിലുള്ള കുട്ടികളിൽ കൗതുകമുണർത്തി. വാർഡിൽ ചികിത്സയിലുള്ള കുട്ടികൾക്ക് ഓണാശംസ നേർന്നതും മിഠായി വിതരണം ചെയ്തതും രക്ഷിതാക്കൾക്കും സന്തോഷം പകർന്നു.
ആശുപത്രിയിലെ റിക്രിയേഷൻ ഹാളിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ കലാകേശവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദു അധ്യക്ഷയായി. സിനിമാ താരം സുബീഷ് സുധി മുഖ്യാതിഥിയായിരുന്നു. ആർ എം ഒ ഡോ റിയാസ്, വിവിധ വകുപ്പു മേധാവിമാരായ ഡോ അജിത് കൃഷ്ണൻ, ഡോ സുജമോൾ , ഡോ മേരി ഐപ്പ്, ഡോ ഷീലാ ബാലകൃഷ്ണൻ. ഡോ ലക്ഷ്മി, നേഴ്സിംഗ് ഓഫീസർ അമ്പിളി ഭാസ്കർ , നേഴ്സിംഗ് സൂപ്രണ്ട് ടി അജിത. ലേ സെക്രട്ടറി മൃദുല കുമാരി, ആശ എന്നിവർ സംസാരിച്ചു. തുടർന്ന് ഓണത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ചിത്രം: എസ് എ ടി ആശുപത്രിയിൽ നടന്ന ഓണാഘോഷ പരിപാടിയ്ക്കിടെ മാവേലി പീഡിയാട്രിക് വാർഡിലെത്തിയപ്പോൾ
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam