Print this page

കോവിഡ് ചികില്‍സയ്ക്കായി ഗ്ലെന്‍മാര്‍ക്ക് നൈട്രിക് ഓക്‌സൈഡ് നേസല്‍സ്‌പ്രേ അവതരിപ്പിച്ചു

കൊച്ചി-ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഗ്ലെന്‍മാര്‍ക് കോവിഡ് ബാധിതരായ മുതിര്‍ന്ന വ്യക്തികളിലെ ചികില്‍സയ്ക്കായി നൈട്രിക് ഓക്‌സൈഡ് നേസല്‍സ്‌പ്രേ പുറത്തിറക്കി. കനേഡിയന്‍ ഫാര്‍മസ്യൂട്ടികല്‍ കമ്പനിയായ സാനോടൈസുമായി ചേര്‍ന്നാണ് ഗ്ലെന്‍മാര്‍ക് ഫാബിസ്‌പ്രേ എന്ന ബ്രാന്‍ഡില്‍ നേസല്‍സ്‌പ്രേ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിന്റെ നിര്‍മാണ, വിപണന അംഗീകാരങ്ങള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ്് ഇന്ത്യഗ്ലെന്‍മാര്‍ക്കിന് നേരത്തെ നല്‍കിയിരുന്നു. അപ്പര്‍ എയര്‍വേയ്‌സിലുള്ള കോവിഡ് 19 വൈറസുകളെ നശിപ്പിക്കുന്ന രീതിയിലാണ് ഫാബിസ്‌പ്രേ രൂപകല്‍പന ചെയ്തിരിക്കുന്നത്. കോവിഡ് വൈറസ് ശ്വാസകോശത്തിലേക്കു പടരുന്നതിനെ ചെറുക്കാന്‍ ഫാബിസ്‌പ്രേയ്ക്കു കഴിയും.
മുന്‍നിര ഫാര്‍മസ്യൂട്ടികല്‍ സ്ഥാപനമെന്നനിലയില്‍ ഇന്ത്യയിലെ കോവിഡ് വിരുദ്ധ പോരാട്ടങ്ങളില്‍ തങ്ങള്‍ക്കു സുപ്രധാന സ്ഥാനത്തുണ്ടെന്നത് ്ശ്രദ്ധേയമാണെന്ന ്ഇതേക്കുറിച്ചു പ്രതികരിക്കവെ ഗ്ലെന്‍മാര്‍ക്് ഫാര്‍മസ്യൂട്ടിക്കല്‍സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ റോബര്‍ട്ട് ക്രോകാര്‍ട്ട് പറഞ്ഞു. ഫാബിസ് പ്രേയ്ക്ക് നിയന്ത്രണ സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചു എന്നതും ആഹ്ലാദകരമാണെന്നു അദ്ദേഹംപറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam