Print this page

ആരോഗ്യ സംരക്ഷണ രംഗത്ത് ചുവടുറപ്പിക്കാൻ ഉദഝ് പോര്‍ട്ടബിള്‍ ഹൈഡ്രജന്‍ ഇന്‍ഹേലര്‍

Udah portable hydrogen inhaler to make inroads in healthcare Udah portable hydrogen inhaler to make inroads in healthcare
തിരുവനന്തപുരം: രോഗമില്ലാതെ ജീവിക്കുക എന്നതാണ് ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നത്. പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമായി മാറിയിരിക്കുമായാണ്. ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്ന വെല്‍നസ് രംഗത്തെ ഏറ്റവും സുപ്രധാന ഘടകങ്ങളില്‍ ഒന്നാണ് മോളിക്യൂലാര്‍ ഹൈഡ്രജന്‍. ഒരു പ്രതിരോധ വെല്‍നസ് സംവിധാനം എന്ന നിലയില്‍ അതിന് അവഗണിക്കാനാകാത്ത ഒരു സ്ഥാനമാണ് ഉള്ളത്. വായുവില്‍ നേരിയ അളവില്‍ കാണപ്പെടുന്ന ഹൈഡ്രജൻ വാതകത്തിന് ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നത് ഒരു വലിയ സവിശേഷതയാണ്. കുറഞ്ഞ സാന്ദ്രതയിലാണ് ഇതിനെ ശ്വസിക്കാന്‍ സാധ്യമാക്കുന്നത്.
മോളിക്യൂലാര്‍ ഹൈഡ്രജന് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ടെന്ന് 2007 ല്‍ തന്നെ കണ്ടെത്തിയിരുന്നു. മനുഷ്യരില്‍ ഉണ്ടാകുന്ന പല രോഗങ്ങള്‍ക്കും ഇത് ഫലപ്രദമായി ഉപയോഗിക്കാമെന്ന് നിരവധി പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. മോളിക്യൂലാര്‍ ഹൈഡ്രജന് മനുഷ്യ ശരീരത്തിലെ സെല്ലുകളിലേക്ക് ശക്തമായി കടന്ന്കയറാനുമുള്ള ശേഷിയുണ്ട്. രക്തത്തിലും മസ്തിഷ്‌ക്കത്തിലും എല്ലാം ഉണ്ടാകുന്ന തടസങ്ങള്‍ നീക്കാനും ഇത് ഏറെ ഫലപ്രദമാണ്.
ഈ പശ്ചാത്തലത്തിലാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറീൻ എന്‍വയോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രാജ്യത്തെ ആദ്യത്തെ മോളിക്യൂലര്‍ ഹൈഡ്രജന്‍ ഇന്‍ഹേലറായ ഉദഝ് അവതരിപ്പിക്കുന്നത്. ഏതെങ്കിലും ഒരു ആരോഗ്യപ്രശ്നം പരിഹരിക്കുന്നതിനല്ല, മൊത്തത്തിലുള്ള ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു. നിലവിലുള്ള ഏറ്റവും ശക്തമായ ആന്റി ഓക്സിഡന്റുകളില്‍ ഒന്നാണ് മോളിക്യൂലാര്‍ ഹൈഡ്രജനെന്ന് ഉദഝിന്റെ നിര്‍മ്മാതാക്കളായ മുംബൈയിലെ സെറീന്‍ എന്‍വയോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ ഡോ.ബാബു സുധാകര്‍ പറഞ്ഞു. ഇത് പതിവായി ശ്വസിക്കുന്നത് പ്രായമായ വ്യക്തികള്‍ക്ക് ഏറെ ഗുണം ചെയ്യും.
ഹൈഡ്രജന്‍ ഇന്‍ഹെലേഷന്റെ പ്രധാന ഗുണങ്ങള്‍ ഇവയാണ്:
ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നു
കോശങ്ങളെ അടിസ്ഥാനപ്പെടുത്തി ആന്റിഓക്സിഡന്റ് ബാലന്‍സ് ചെയ്യുന്നു
മികച്ച ചര്‍മ്മ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു
അലര്‍ജി, ആസ്ത്മ തുടങ്ങിയവ തടയുന്നു
സുപ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നു
ഊര്‍ജ്ജ നില പുനഃസ്ഥാപിക്കുന്നു, ശരീര ക്ഷീണം ഇല്ലാതാക്കുന്നു
സന്ധികളെയോ ചര്‍മ്മത്തെയോ ബാധിക്കുന്ന രോഗങ്ങള്‍ ലഘൂകരിക്കുന്നു.
ആരോഗ്യകരമായി ഭാരം നിയന്ത്രിക്കുന്നു
കോശ ആരോഗ്യം പുനരുജ്ജീവിപ്പിക്കുന്നു
അരോഗാവസ്ഥ ഉറപ്പാക്കുന്നു
മറ്റ് ചികിത്സാ രീതികളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഡോക്ടറുടെ സാന്നിധ്യം ഇല്ലാതെ തന്നെ ഹൈഡ്രജന്‍ ഇന്‍ഹേലര്‍ വീട്ടില്‍ വെച്ച് തന്നെ ഉപയോഗിക്കാവുന്ന തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഉദഝ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഏക വസ്തു ശുദ്ധീകരിച്ച ജലം മാത്രമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam