Print this page

ടൈപ്പ് 2 പ്രമേഹത്തിന് ഓറല്‍ മരുന്നുമായി നോവോ നോര്‍ഡിസ്‌ക്

Novo Nordisk with oral medication for type 2 diabetes Novo Nordisk with oral medication for type 2 diabetes
കൊച്ചി- നോവോ നോര്‍ഡിസ്‌ക് ഇന്ത്യ ടൈപ്പ് 2 പ്രമേഹ നിയന്ത്രണത്തിനായി ലോകത്തിലെ തന്നെ ആദ്യത്തെ ഓറല്‍ സെമാഗ്ലൂറ്റൈഡ് പുറത്തിറക്കി. ഇതാദ്യമായാണ് ടൈപ്പ് 2 പ്രമേഹത്തിന് കുത്തിവയ്പ്പില്ലാതെ ഗുളികപോലെ കഴിക്കാവുന്ന ഒരു ഫോര്‍മുലേഷന്‍ വികസിപ്പിച്ചെടുത്തത്. ഓറല്‍ സെമാഗ്ലൂറ്റൈഡ് എന്നത് ജിഎല്‍പി-1 ആര്‍എ സെമാഗ്ലൂറ്റൈഡിന്റെ ഒരു കോ-ഫോര്‍മുലേഷനാണ്. നോവോ നോര്‍ഡിസ്‌കിന്റെ 15 വര്‍ഷത്തെ തുടര്‍ച്ചയായ ഗവേഷണത്തിന്റെ ഭാഗമായാണ് സെമാഗ്ലൂറ്റൈഡിന്റെ കഴിക്കാവുന്ന രീതിയിലുള്ള മരുന്നിന്റെ രൂപീകരണം സാധ്യമായത്. ഇതിന് 2020ലെ മികച്ച ബയോടെക് നവീകരണത്തിനുള്ള വ്യവസായത്തിലെ അവാര്‍ഡായ പ്രിക്‌സ് ഗാലിയണ്‍ അവാര്‍ഡ് ലഭിച്ചു. ഓറല്‍ സെമാഗ്ലൂറ്റൈഡിന് 2020-ല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള മുതിര്‍ന്നവരില്‍ ഗ്ലൈസെമിക് നിയന്ത്രണത്തിനായി സൂചിപ്പിച്ചിരിക്കുന്ന ഓറല്‍ സെമാഗ്ലൂറ്റൈഡ്, പ്രമേഹ നിയന്ത്രണത്തില്‍ ഒരു മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്
'' ശക്തമായ ക്ലിനിക്കല്‍ പ്രൊഫൈലിനൊപ്പം, ടൈപ്പ് 2 പ്രമേഹചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഇതിന് കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നു നോവോ നോര്‍ഡിസ്‌ക് ഇന്ത്യയുടെ കോര്‍പ്പറേറ്റ് വൈസ്പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ വിക്രാന്ത്് ശ്രോത്രിയ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് നിലവില്‍ ലഭ്യമായ ഓറല്‍ ആന്റിഡയബറ്റിക് മരുന്നുകള്‍ ഉപയോഗിച്ച് ടാര്‍ഗെറ്റു ചെയ്ത രക്തത്തിലെ പഞ്ചസാരയുടെ അളവ് കൈവരിക്കാന്‍ കഴിയുന്നില്ല. കഴിക്കുന്ന രൂപത്തിലുള്ള സെമാഗ്ലൂറ്റൈഡ് പ്രമേഹം നിയന്ത്രണത്തിലാക്കുമെന്ന് വിശ്വസിക്കുന്നവെന്നും വിക്രാന്ത്് ശ്രോത്രിയ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam