Print this page

നിപ്മർ റീഹാബ് ഓൺ വീൽ അട്ടപ്പാടിയിലെത്തി

Nipmar Rehab on Wheel arrives in Attappady Nipmar Rehab on Wheel arrives in Attappady
പാലക്കാട് : സംസ്ഥാന സാമൂഹ്വ നീതി വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ്റെ (നിപ്മർ ) സഞ്ചരിക്കുന്ന റീഹാബ് യൂണിറ്റായ റീഹാബ് ഓൺ വീൽ അട്ടപ്പാടിയിലെത്തി. അഗളി ഐസിഡിഎസ് ഓഫിസിൽ കുട്ടികളുടെ ഏളി ഇൻ്റെർവെൻഷൻ ക്യാംപ് സംഘടിപ്പിച്ചു. നിപ്മർ എക്സിക്യുട്ടീവ് ഡയരക്ടർ സി. ചന്ദ്രബാബു ക്യാംപിന് നേതൃത്വം നൽകി. ഭിന്നശേഷിയുള്ളവരുടെ ചികിത്സയ്ക്കും റീഹാബിലിറ്റേഷനുമായി പ്രവർത്തിക്കുന്ന സർക്കാർ ആരോഗ്യ സ്ഥാപനമാണ് നിപ്മർ. ആശുപത്രിയിലേക്കെത്താൻ കഴിയാത്തവർക്കായി വിവിധ പ്രദേശങ്ങളിൽ ചെന്ന് ആരോഗ്യ സേവനങ്ങൾ നടത്തുന്ന അനുയാത്ര പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് നടത്തിയത്. കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ സജ്ജീകരിച്ച റീഹാബ് എക്സ്പ്രസിന് എത്താൻ കഴിയാത്ത മേഖലകളിലാണ് മിനി ആരോഗ്യ യൂണിറ്റായ റീഹാബ് ഓൺ വീൽ സേവനം ലഭ്യമാക്കുന്നത് ' കുട്ടികളിൽ വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ ഭിന്നശേഷി പരിശോധന നടത്തി സൗജന്യ ചികിത്സ സേവനങ്ങൾക്കായി തുടർ ക്യാംപുകളും സംഘടിപ്പിക്കുമെന്ന്നിപ്മർ എക്സിക്യുട്ടീവ് ഡയരക്ടർ സി. ചന്ദ്രബാബു പറഞ്ഞു .
ക്യാംപിൽ 32 ഓളം കുട്ടികളെ പരിശോധിച്ചു തുടർ ചികിത്സ നിർദ്ദേശിച്ചു. ഭിന്നശേഷി മേഖലയിലെ നിപ് മറിൻ്റെ അവസരോചിത ഇടപെടൽ പ്രശംസനീയമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
ഫിസിയാട്രിസ്റ്റ് ഡോ: സിന്ധു വിജയകുമാർ, ഡെവലപ്മെൻ്റൽ പീഡിയാട്രിസ്റ്റ് ഡോ: നിമ്മി ജോസഫ്, സൈക്കോളജിസ്റ്റ് സി.പി. അമൃത, ഫിസിയോ തെറാപ്പിസ്റ്റ് നിമ്മ്യ, സ്പീച്ച് തെറാപ്പിസ്റ്റ് ടിആർ ആതിര, ഒക്യൂപേഷഷണൽ തെറാപിസ്റ്റ് പി.ജെയ്ൻ ജോസ് , പി ആൻഡ് ഒ ടെക്നീഷ്യൻ കെ.കെ. അരുൺ എന്നിവരടങ്ങിയ വിദഗ്ദ ആരോഗ്യ സംഘവും സോഷ്യൽ വർക്കർമാരായ ശ്രീജിത്ത് വാസു, ജോജോ തോമസ്എന്നിവരും പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam