Print this page

സ്പര്‍ശ് -- രക്തസംബന്ധ അസുഖങ്ങളുമായി പോരാടുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള സപ്പോര്‍ട്ട് ഗ്രൂപ്പിന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ തുടക്കമായി

Touch - Aster Medicity launches support group for children struggling with blood disorders Touch - Aster Medicity launches support group for children struggling with blood disorders
ചിത്രരചനാ മത്സരവും മാജിക് ഷോയും പരിപാടിക്ക് മിഴിവേകി
കൊച്ചി -- ചലച്ചിത്രനടന്‍ ഷറഫുദീന്‍ ഉദ്ഘാടനം ചെയ്ത സ്പര്‍ശ് പരിപാടിയിലൂടെ മാരകമായ രക്തസംബന്ധ രോഗങ്ങളുടെ ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ പങ്കുവെയ്ക്കാനുള്ള വേദിയാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ചികിത്സ തുടരുന്ന 25 കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്കും മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള പ്രോത്സാഹനസമ്മാന വിതരണവും ഷറഫുദീന്‍ നിര്‍വ്വഹിച്ചു. രണ്ടു മാസത്തിലൊരിക്കല്‍ ചേരുന്ന സ്പര്‍ശ് സംഗമത്തിലൂടെ കുട്ടികളുടെ മാനസികമായ ഉണര്‍വ്വിനും , ഒത്തുകൂടലിനുമുള്ള വേദിയൊരുക്കും. കൂടാതെ പലവിധ കാരണങ്ങളാല്‍ പഠിത്തം തുടരാന്‍ കഴിയാത്ത കുട്ടികള്‍ക്കായി സന്നദ്ധസംഘടനയുടെ സഹായത്തോടെ വീട്ടിലെത്തി ട്യൂഷന്‍ സൗകര്യം, സാമ്പത്തികസഹായം, പോഷാകാഹാരക്കുറവ് അനുഭവപ്പെടുന്നവര്‍ക്കുള്ള സഹായം തുടങ്ങി നിരവധി കാര്യങ്ങള്‍ സ്പര്‍ശ് പദ്ധതിയിലൂടെ നടപ്പാക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി കൃഷ്ണനുണ്ണി രജിത് നടത്തിയ മാജിക് ഷോ വേറിട്ട അനുഭവമായി. ആസ്റ്റര്‍ മെഡ്‌സിറ്റി ഓണ്‍കോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. രാമസ്വാമി , ഡോ. ദീപക് ചാള്‍സ്, ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനിസ്റ്റ് സൂസന്‍ ഇട്ടി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമ്പിളി വിജയരാഘവന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ. അനൂപ് വാര്യര്‍, ചൈല്‍ഡ് ഹെല്‍പ് ഫൗണ്ടേഷന്‍ റിനോ ഡേവിഡ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam