Sagar Surya, along with Ganesha; 'Prakambanam' is coming
ഗണപതിയും സാഗർ സൂര്യയും നായകന്മാരാകുന്ന ഏറ്റവും പുതിയ ചിത്രം 'പ്രകമ്പന’ത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രീയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. "നദികളിൽ സുന്ദരി യമുന" എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഹൊറർ കോമഡി എന്റർടൈനറാണ്.