Print this page

തീയേറ്ററുകളിൽ നിർത്താതെ ചിരി; പരിവാർ പാട്ടും ട്രെൻഡിങ്ങിൽ

Non-stop laughter in theaters; Parivar songs also trending Non-stop laughter in theaters; Parivar songs also trending
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ്‌ രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത പരിവാർ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നോട്ട് കുതിക്കുന്നു.
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ഈ ചിത്രം. വയലൻസും ത്രില്ലറും കണ്ട് പിരിമുറുക്കത്തിൽ ഇരിക്കുന്ന പ്രേക്ഷകർക്ക് ഒരു ചിരി പടം സമ്മാനിക്കുക എന്ന ലക്ഷ്യത്തിൽ അണിയറ പ്രവർത്തകർ വിജയിച്ചിരിക്കുന്നു. കുടുംബബന്ധങ്ങളുടെ ഇടയിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ചാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്,സജീവ് പി കെ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൽഫാസ് ജഹാംഗീർ ആണ് നിർവഹിച്ചിരിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന " എന്താണെന്നറിയില്ല" എന്ന പാട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്. പഴയകാല പാട്ടുകളെ ഓര്‍മിപ്പിക്കുന്നതാണ് പാട്ട്.
Rate this item
(0 votes)
Last modified on Thursday, 13 March 2025 15:48
Pothujanam

Pothujanam lead author

Latest from Pothujanam