Print this page

ഷെര്‍ലക് ഹോംസ് ഇന്‍ ലോക്കല്‍ വൈബ്; 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' റിവ്യൂ

Sherlock Holmes in Local Vibe; 'Dominic and the Ladies' Purse' Review Sherlock Holmes in Local Vibe; 'Dominic and the Ladies' Purse' Review
മലയാളികള്‍ക്ക് ഏറെ പരിചിതനായ തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍റെ മോളിവുഡ് ഡിറക്റ്റോറിയല്‍ അരങ്ങേറ്റം, അതും മമ്മൂട്ടിക്കൊപ്പം. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്ന ചിത്രം പേര് പോലെ കൗതുകം സൃഷ്ടിക്കാന്‍ ഏറ്റവും പ്രധാന കാരണം ഈ കോമ്പോ ആയിരുന്നു. ഷെര്‍ലക് ഹോംസിനുള്ള കലൂരിന്‍റെ ഉത്തരം എന്നതായിരുന്നു ചിത്രത്തിന്‍റെ ടാഗ് ലൈനുകളില്‍ ഒന്ന്. അതിനെ അന്വര്‍ഥമാക്കുന്ന രീതിയിലുള്ള, കോമഡിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെടുന്ന ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം.
ചാള്‍സ് ഈനാശു ഡൊമിനിക് അഥവാ സി ഐ ഡൊമിനിക് ഒരു പഴയ പൊലീസുകാരനാണ്. സാമ്പ്രദായിക അര്‍ഥത്തില്‍ ജീവിതത്തില്‍ വിജയം കാണാത്ത ഡൊമിനിക് നിലവില്‍ കൊച്ചിയില്‍ ഒരു സ്വകാര്യ ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുകയാണ്. ഒരു അസിസ്റ്റന്‍റിനെ തേടി ഇറക്കിയ പരസ്യം കണ്ട് ഒരു ചെറുപ്പക്കാരന്‍ അഭിമുഖത്തിനായി വരുന്നതോടെ ആരംഭിക്കുന്ന ചിത്രം ഡൊമിനിക്കിന്‍റെ ജീവിതത്തെയും പരിസരങ്ങളെയും സ്വാഭാവികതയോടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുകയാണ്. നിലവില്‍ പൊലീസ് യൂണിഫോം അണിയുന്നില്ലെങ്കിലും ഉള്ളില്‍ സദാ ഉണര്‍ന്നിരിക്കുന്ന ഒരു പൊലീസുകാരനാണ് ഡൊമിനിക്. വിവാഹാലോചനകള്‍ക്ക് മുന്‍പായി വീട്ടുകാര്‍ ആവശ്യപ്പെടുന്ന അന്വേഷണവും പങ്കാളി തന്നില്‍നിന്ന് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ എന്നറിയാനുള്ള അന്വേഷണവുമൊക്കെയായി രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഡിറ്റക്റ്റീവ് ആണ് ഡൊമിനിക്. സാമ്പത്തികമായി വലിയ നേട്ടമൊന്നും ഇല്ല എന്നതിനൊപ്പം അയാളിലെ അന്വേഷകനെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങളും അവയില്‍ പൊതുവെ ഉണ്ടാവാറില്ല. അങ്ങനെ പോകുന്ന ഡൊമിനിക്കിനെ തേടി ഉടമസ്ഥയില്ലാത്ത ഒരു ലേഡീസ് പഴ്സ് എത്തുന്നതോടെ അയാളുടെ ദിനങ്ങള്‍ മാറുകയാണ്. ആ പഴ്സിന്‍റെ ഉടമയെ തേടിയുള്ള യാത്ര പല നിഗൂഢതകളിലേക്കും നിരവധി ചോദ്യങ്ങളെയും അയാളെ എത്തിക്കുന്നു. ഡൊമിനിക്കിനും അയാളുടെ പുതുതായെത്തിയ അസിസ്റ്റന്‍റ് വിക്കിക്കുമൊപ്പം (ഗോകുല്‍ സുരേഷ്) നിഗൂഢ വഴികളിലൂടെയുള്ള സഞ്ചാരത്തിന് ക്ഷണിക്കുകയാണ് ഗൗതം വസുദേവ് മേനോന്‍.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam