Print this page

ആനന്ദ് ശ്രീബാല' ഒടിടിയില്‍; സ്ട്രീമിംഗ് 3 പ്ലാറ്റ്‍ഫോമുകളില്‍

Anand Sribala' in OTT; Streaming on 3 platforms Anand Sribala' in OTT; Streaming on 3 platforms
മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് നവംബര്‍ 15 ന് ആയിരുന്നു. രണ്ട് മാസത്തിനിപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. മൂന്ന് പ്ലാറ്റ്‍ഫോമുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്‍ഫോമുകളിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. സിംപ്ലി സൗത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്ക് മാത്രമാണ് ചിത്രം കാണാനാവുക.
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് വിഷ്ണു വിനയ് സിനിമയൊരുക്കിയിരിക്കുന്നത്. അഭിലാഷ് പിള്ള തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ മാളവിക മനോജ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാര പിള്ള തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
ആനന്ദ് ശ്രീബാലയായി അർജ്ജുൻ അശോകൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ചാനൽ റിപ്പോർട്ടറുടെ വേഷമാണ് അപർണ ദാസ് കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണൻ, ചിത്രസംയോജനം കിരൺ ദാസ്, സംഗീതം രഞ്ജിൻ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിനു ജി നായർ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, ടീസർ കട്ട് അനന്ദു ഷെജി അജിത്, ലൈൻ പ്രൊഡ്യൂസേർസ് ഗോപകുമാർ ജി കെ, സുനിൽ സിംഗ്, ഡിസൈൻ ഓൾഡ് മോങ്ക്സ്, സ്റ്റിൽസ് ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam