Print this page

ഇന്ത്യന്‍ സിനിമ ലോകത്തെ ടോപ്പ് സെര്‍ച്ചുകള്‍ പുറത്തുവിട്ട് ഗൂഗിള്‍:രണ്ട് മലയാള ചിത്രങ്ങള്‍ ലിസ്റ്റില്‍

Google released the top searches of the Indian cinema world: two Malayalam films in the list Google released the top searches of the Indian cinema world: two Malayalam films in the list
മുംബൈ: 2024 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇന്ത്യന്‍ സിനിമ ലോകത്തെ ടോപ്പ് സെര്‍ച്ചുകള്‍ പുറത്തുവിട്ട് ഗൂഗിള്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ മുതല്‍ സാധാരണ ചിത്രങ്ങള്‍ വരെ ഈ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. രണ്ട് മലയാള ചിത്രങ്ങള്‍ ടോപ്പ് 10 മൂവി ലിസ്റ്റിലുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സിനിമകൾ ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ഈ പട്ടികയിൽ ബോളിവുഡിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ സ്ത്രീ 2വാണ് ഒന്നാം സ്ഥാനത്തുള്ളത്. ശ്രദ്ധ കപൂർ, രാജ്കുമാർ റാവു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം 2018ലെ സ്ത്രീ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്. 800 കോടിയോളം സ്ത്രീ 2 നേടിയിരുന്നു.
അതേ സമയം ആദ്യ പത്തില്‍ ഒരു താരത്തിന് മാത്രമാണ് രണ്ട് ചിത്രങ്ങള്‍ ഉള്ളത്. അത് പ്രഭാസിനാണ്. പ്രഭാസിന്‍റെ സലാര്‍ എന്ന ചിത്രവും കല്‍ക്കിയും ലിസ്റ്റിലുണ്ട്. കല്‍ക്കി രണ്ടാം സ്ഥാനത്തും, സലാര്‍ ഒന്‍പതാം സ്ഥാനത്തുമാണ്. കല്‍ക്കി 1000 കോടി ബോക്സോഫീസില്‍ നേടിയ ചിത്രമാണ്. സലാര്‍ 2023 ഡിസംബറില്‍ റിലീസ് ചെയ്ത ചിത്രമായിരുന്നെങ്കിലും അതിന്‍റെ ഒടിടി റിലീസ് 2024 ജനുവരിയില്‍ ആയിരുന്നു.
12ത്ത് ഫെയില്‍ ആണ് മൂന്നാം സ്ഥാനത്ത്, ഇതും 2023 പടം ആയിരുന്നെങ്കിലും ഒടിടി റിലീസും അനുബന്ധ ചര്‍ച്ചകളും 2024 ല്‍ ആയിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായ കിരണ്‍ റാവു സംവിധാനം ചെയ്ത ലാപത്ത ലേഡീസ് ആണ് നാലാംസ്ഥാനത്ത്. ലിസ്റ്റില്‍ രണ്ട് മലയാള ചിത്രങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് 7 മത്തെ ഇടവും, ആവേശം പത്താം സ്ഥാനത്തുമാണ് ഉള്ളത്.
തെലുങ്ക് ചിത്രം ഹനുമാന്‍ അഞ്ചാം സ്ഥാനത്തും, വിജയ് സേതുപതി നായകനായ തമിഴ് ചിത്രം മഹാരാജ ആറാം സ്ഥാനത്തുമാണ് ഉള്ളത്. വിജയ് നായകനായ ഗോട്ട് എട്ടാം സ്ഥാനത്താണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam