Print this page

ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം കുമുദിനി ലാഖിയയ്ക്ക് സമ്മാനിച്ചു

ഇന്ത്യൻ ക്ലാസിക്കൽ നൃത്തകലയിൽ സമഗ്ര സംഭാവനയ്ക്ക് സാംസ്കാരിക വകുപ്പിന് വേണ്ടി ഗുരു ഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ ദേശീയ നാട്യപുരസ്കാരം കഥക് നർത്തകി പദ്മഭൂഷൺ കുമുദിനി ലാഖിയയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. കുമുദിനി ലാഖിയയ്ക്ക് വേണ്ടി മകൾ മൈത്രേയി ഹട്ടങ്ങാടി അവാർഡ് ഏറ്റുവാങ്ങി.


സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാംസ്കാരികവകുപ്പ് ഡയറക്ടർ എൻ. മായ, നടനഗ്രാമം സെക്രട്ടറി ശബ്ന ശശിധരൻ, നടനകലാനിധി ഗുരു ഗോപിനാഥിന്റെ കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. മൂന്നു ലക്ഷം രൂപ, പ്രശസ്തി പത്രം, കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശിൽപം എന്നിവ അടങ്ങുന്നതാണ് ദേശീയ നാട്യ പുരസ്കാരം.
Rate this item
(0 votes)
Author

Latest from Author