Print this page

എൻജിനീയറിങ് മികവിന്റെ 25-ാം വാർഷികം ജീവനക്കാർക്കൊപ്പം ആഘോഷമാക്കി ക്വസ്റ്റ് ഗ്ലോബൽ

Quest Global celebrates 25 years of engineering excellence with employees Quest Global celebrates 25 years of engineering excellence with employees
സംഗീത വിരുന്നുമായി ജോബ് കുര്യൻ

തിരുവനന്തപുരം: ആഗോള തലത്തിൽ അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന എൻജിനീയറിങ് സേവന കമ്പനിയായ ക്വസ്റ്റ് ഗ്ലോബൽ 25-ാം വർഷത്തിലേക്ക്. ഇതോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ക്വസ്റ്റ് ഗ്ലോബൽ ഫെസ്റ്റ് എന്ന പേരിൽ വിപുലമായി വാർഷിക ആഘോഷ പരിപാടികൾക്കും കമ്പനി തുടക്കം കുറിച്ചു. ചെയർമാൻ-സിഇഒ അജിത് പ്രഭു തുടങ്ങി മറ്റ് ബോർഡ് മെമ്പർമാരും ആഘോഷ പരിപാടികളുടെ ഭാഗമായി. ക്വസ്റ്റ് ഗ്ലോബലിന്റെ സംസ്ഥാനത്തെ വിവിധ ഓഫീസുകളിൽ മൂവായിരത്തിലധികം വരുന്ന ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം രാജ്യാന്തര തലത്തിലും വിവിധ പരിപാടികളും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്.

ജീവനക്കാർക്കായുള്ള ഗ്രാൻഡ് കാർണിവലോടുകൂടിയാണ് ക്വസ്റ്റ് ഗ്ലോബൽ ഫെസ്റ്റിന് തുടക്കമായത്. ജീവനക്കാർക്കായി വിവിധ ഗെയിമുകളും പ്രത്യേ വിരുന്നും ഒരുക്കിയിരുന്നു. കമ്പനിയുടെ നേതൃനിരയിലുള്ളവർ ജീവനക്കാർക്കായി കലാപരിപാടികൾ അവതരിപ്പിച്ചു. ക്വസ്റ്റ് ഗ്ലോബലിന്റെ യാത്രയിൽ ഭാഗമായ എല്ലാ ജീവനക്കാരെയും ചെയർമാൻ-സിഇഒ അജിത് പ്രഭു അനുമോദിച്ചു. കമ്പനിയുടെ 25 വർഷത്തെ യാത്ര അതിമനോഹരമായി ചിത്രീകരിക്കുന്ന സംഗീത പരിപാടി വേറിട്ട അനുഭവമായി. ഗായകൻ ജോബ് കുര്യനും സംഘവും അവതരിപ്പിച്ച സംഗീത വിരുന്നും ആഘോഷ രാവിൽ ശ്രദ്ധേയമായി.
“1997-ൽ തുടങ്ങിയിടത്ത് നിന്ന് നമ്മൾ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. ഈ വർഷങ്ങളിലും ഇന്നും, നാം ഉണ്ടാക്കുന്ന സ്വാധീനത്തിനും നാം നേടിയ നേട്ടങ്ങൾക്കും പിന്നിലെ ചാലകശക്തി നമ്മുടെ ഓരോ ജീവനക്കാരുമാണ്. നമ്മുടെ ആളുകൾ പ്രതിഭകളാണ്; അവരുടെ മിഴിവാണ് നമ്മുടെ ലോകത്തെ ഉജ്ജ്വലമാക്കുന്നത്. ഇന്ന് നമ്മൾ അവരോടൊപ്പം ആഘോഷിക്കുന്ന ദിവസമാണ്. അവിശ്വസനീയമായ ചില കാര്യങ്ങൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. ക്വസ്റ്റ് ഗ്ലോബലിന് ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതായി ഞങ്ങൾ വിശ്വസിക്കുന്നു. ഈ വിശ്വാസത്തോടെ 2025 ഓടെ ഒരു ബില്യൺ ഡോളർ കമ്പനി എന്ന ലക്ഷ്യത്തിലേക്കാണ് നങ്ങൾ ഒരുമിച്ച് നീങ്ങുന്നത്.” ക്വസ്റ്റ് ഗ്ലോബൽ തിരുവനന്തപുരം സെൻട്രൽ ഹെഡ് സഞ്ജു ഗോപാൽ പറഞ്ഞു.a
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam