Print this page

വനിതാ വികസന കോർപ്പറേഷന്റെ ലഹരി വിരുദ്ധ ഫ്ലാഷ് മോബുകൾ 1 ന്

Women's Development Corporation's anti-drug flash mobs on 1 Women's Development Corporation's anti-drug flash mobs on 1
തിരുവനന്തപുരം; സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത വിമുക്തി ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷന് കീഴിൽ കോളേജുകളിൽ‌ പ്രവർത്തിക്കുന്ന വിമൻസ് സെല്ലിന്റെ നേതൃത്വത്തിൽ 14 ജില്ലകളിലും സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ഫ്ളാഷ് മോബുകൾ നവംബർ 1 ന് നടക്കും. 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ ആണ് ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്തെ 96 കോളേജുകളിൽ വനിതാ വികസന കോർപ്പറേഷന്റെ വിമൻസ് സെല്ലിന്റെ പ്രവർത്തനം സജീവമാണ്. ഇവിടെ നിന്നുള്ള വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബിന് നേതൃത്വം നൽകുന്നത്.
സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ലഹരി ഉപഭോഗം ചെറുക്കാനായി നിരവധി കർമ്മ പദ്ധതികളാണ് സർക്കാരിന്റെ നിർദേശ പ്രകാരം വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ നടപ്പാക്കി വരുന്നത്. ലഹരി ഉപയോഗത്തിൽ നിന്ന് മോചനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന വനിതകൾക്കും, കുട്ടികൾക്കും വേണ്ടി പരിശീലനം നേടിയ കൗൺസിലർമാർ നൽകിയ കൗൺസിലിംഗിൽ ഇതിനകം നിരവധി പേരാണ് സേവനം ഉപയോഗപ്പെടുത്തി ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം കാരണം പ്രയാസം നേരിടുന്ന വനിതകൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മിത്ര 181 ൽ നിന്നും ഇപ്പോഴും സൗജന്യ കൗൺസിലിഗ് നൽകി വരുന്നു.
ലഹരിയുടെ പിടിയിൽ നിന്നും രക്ഷപ്പെടുന്നതിനാവശ്യമായ ചികിത്സയെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനോടൊപ്പം ലഹരി വസ്തുകളുടെ വിനിമയം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ മാർഗ്ഗങ്ങളെ കുറിച്ചുള്ള അറിവും മിത്രയിലൂടെ നൽകി ലഭിക്കുന്നുണ്ട്, കൂടാതെ ലഹരി വിനിമയ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവരുടെ പേര് വെളിപ്പെടുത്താതെ തന്നെ എക്സൈസ്, പോലീസ് തുടങ്ങിയ വകുപ്പുകളെ അറിയിക്കുന്നതിനും നിയമപരമായ നടപടികൾ എടുക്കുന്നതിനും ആയതിന്റെ ഫോളോ അപ്പ് ജോലികൾ നടത്തുന്നതും ഉൾപ്പെടെയുള്ള സേവനങ്ങളും മിത്ര 181 ൽ ലഭ്യമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam