Print this page

ഇന്ത്യയിലെ ഏറ്റവും മികച്ച 10 സ്ത്രീസൗഹൃദ തൊഴിലിടങ്ങളിലൊന്നായി മാറി ഫിന്‍ജെന്റ്

Fingent has emerged as one of the top 10 women-friendly workplaces in India Fingent has emerged as one of the top 10 women-friendly workplaces in India
കൊച്ചി: ഇന്ത്യയിലെ 2022-ലെ ഏറ്റവും മികച്ച സ്ത്രീസൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫിന്‍ജെന്റ് ഗ്ലോബല്‍ സൊലൂഷന്‍സിനെ അംഗീകരിച്ച് 'ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്ത്യ'. ഇതാദ്യമായാണ് കേരളത്തില്‍നിന്നുള്ള ഒരു ഐ.ടി കമ്പനി സ്ത്രീകള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും മികച്ച 10 തൊഴിലിടങ്ങളുടെ (Mid Size) പട്ടികയില്‍ ഇടംനേടുന്നത്.
2022ലെ ഏഷ്യയിലെ മികച്ച തൊഴിലിടങ്ങളില്‍ 76-ാം റാങ്ക് ഫിന്‍ജെന്റിന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് അടുത്തിടെ നല്‍കിയിരുന്നു. 2007ല്‍ ഇന്ത്യയില്‍ സ്ഥാപിതമായത് മുതല്‍ ഫിന്‍ജെന്റ്്, ജീവനക്കാരും ഉപഭോക്താക്കളും ഉള്‍പ്പെടെ അതു സേവിക്കുന്ന എല്ലാ ആളുകളെയും കേന്ദ്രീകരിച്ചുകൊണ്ട് സ്മാര്‍ട്ട് സാങ്കേതികവിദ്യകളിലൂടെ ആഗോളതലത്തില്‍ ബിസിനസുകളെ ശാക്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ജീവനക്കാരുടെയും പങ്കാളികളുടെയും ക്ഷേമവും തൊഴില്‍-ജീവിത സന്തുലിതാവസ്ഥയും സുരക്ഷിതമാക്കുന്ന ഒരു സംസ്‌കാരം സൃഷ്ടിക്കുന്ന സമാനതകളില്ലാത്ത രീതികള്‍ നടപ്പിലാക്കുന്നതിന്റെ പേരിലും ഫിന്‍ജെന്റ് അറിയപ്പെടുന്നു.
അഭിമാനാര്‍ഹമായ ഈ അംഗീകാരം ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. സ്ത്രീകളുടെ സുരക്ഷയിലും ഉന്നമനത്തിലും ശ്രദ്ധിക്കുന്നതിനൊപ്പം, അവരുടെ കുടുംബാംഗങ്ങളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി ധാരാളം അവസരങ്ങളും വേദികളും ഫിന്‍ജെന്റ് ഒരുക്കുന്നുണ്ടെന്ന് പീപ്പിള്‍ ഓപ്പറേഷന്‍സ് സീനിയര്‍ മാനേജര്‍ ക്രിസ്റ്റി മരിയ ജോസ് പറഞ്ഞു.
2007ല്‍ ഇന്ത്യയില്‍ സ്ഥാപിതമായ ഫിന്‍ജെന്റ് കമ്പനിയുടെ ജീവനക്കാരേയും ഉപഭോക്താക്കളേയും ബന്ധപ്പെട്ട ആളുകളെയും കേന്ദ്രികരിച്ചു കൊണ്ടുള്ള സ്മാര്‍ട്ട് സാങ്കേതിക വിദ്യകളിലൂടെ ആഗോളതലത്തില്‍ ബിസിനസ്സ് ശാക്തീകരണം നടത്തിക്കൊണ്ടിരിക്കുന്നു. ഒരു സംസ്‌കാരം സൃഷ്ടിച്ചുകൊണ്ട്, സമാനതകളില്ലാത്ത നൂതന രീതികള്‍ നടപ്പിലാക്കുന്നതിന്റെ പേരിലും ഫിന്‍ജെന്റ് അറിയപ്പെടുന്നു.
2021ല്‍ മുന്നൂറിലധികം ജീവനക്കാരെ റിക്രൂട്ട് ചെയ്ത ഫിന്‍ജെന്റ് സുസ്ഥിര വിപുലീകരണ പ്രക്രിയയിലാണ്. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു എന്നിവടങ്ങളിലേക്കായി നൂറിലേറെ ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് ഫിന്‍ജെന്റ് നടത്തിക്കൊണ്ടിരിക്കുന്നു. തൊഴില്‍പരമായ ഇടവേളകളും പ്രസവസമയത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കാന്‍ ഫിന്‍ജെന്റ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam