Print this page

2022 ഒക്‌ടോബർ 13 മുതൽ 16 വരെ നടക്കുന്ന "മേഘ കയാക്ക് ഫെസ്റ്റിവൽ 2022" നു ഒരുങ്ങി മേഘാലയ

ഷില്ലോംഗ്: 4 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഗ്ലോബൽ അഡ്വഞ്ചർ സ്‌പോർട്‌സ് സ്‌പോർട്‌സ് - “മേഘ കയാക് ഫെസ്റ്റിവൽ 2022” ഒക്‌ടോബർ 13 ന് ഉംതാം വില്ലേജിലെ മനോഹരമായ ഉംട്രൂ നദിയിൽ ആരംഭിക്കാൻ മേഘാലയ ഒരുങ്ങി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കയാക്കിംഗ് ഇവന്റ് എന്നറിയപ്പെടുന്ന "മേഘ കയാക്ക് ഫെസ്റ്റിവൽ" 2022 പതിപ്പിന് 20 രാജ്യങ്ങളിൽ നിന്നുള്ള 100-ലധികം പേർ പങ്കെടുക്കുന്നുണ്ട്.
പ്രൊഫഷണലുകൾക്കും ഇന്റർമീഡിയറ്റ്/അമേച്വർ റേസർമാർക്കുമായി ഡൗൺറിവർ ടൈം ട്രയൽ, എക്‌സ്ട്രീം സ്ലാലോം, ഡൗൺറിവർ ഫ്രീസ്റ്റൈൽ എന്നിങ്ങനെ മൂന്ന് മത്സര വിഭാഗങ്ങളിലായി വൈറ്റ് വാട്ടർ കയാക്കിംഗ് ഇവന്റുകൾ ഫെസ്റ്റിവലിൽ നടത്തപ്പെടും.
ബെത്ത് മോർഗൻ, നൂറിയ ന്യൂമാൻ, സോഫിയ റെനിസോ, ജിയോവാനി ഡി ജെന്നാരോ, ആൻഡി ബ്രണ്ണർ തുടങ്ങിയ പ്രമുഖ കയാക്കിങ് അത്ലറ്റുകളെ നിരവധി അന്താരാഷ്ട്ര കയാക് അത്‌ലറ്റുകളും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നു. അന്താരഷ്ട്ര കയാക് അത്‌ലറ്റുകൾക്കു പുറമെ മുൻനിര കയാക്കിംഗ് സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ് കർണാടാക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള പെഡലർമാരായ അമിത് മഗർ, ആഷു റാവത്ത്, ആനി മത്തിയാസ്, നിസ്ഫുൽ ജോസ്, മനീഷ് റാവത്ത്, പിങ്കി റാണ, നൈന അധികാരി എന്നിവരും പങ്കെടുക്കുന്നു.
ലോകത്തെ മികച്ച വൈറ്റ്-വാട്ടർ സ്പോർട്സ് ഡെസ്റ്റിനേഷനുകളിലൊന്നായി മേഘാലയയെ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ മേഘാലയ ടൂറിസം ആണ് "മേഘ കയാക്ക് ഫെസ്റ്റിവൽ" സംഘടിപ്പിക്കുന്നത്. മേഘാലയയിലെ ശുദ്ധവും വേഗത്തിലുള്ളതുമായ നദികൾ വൈറ്റ് വാട്ടർ റാഫ്റ്ററുകൾക്കും കയാക്കർമാർക്കും ഒരു പറുദീസയാണ്.
ആവേശകരമായ ഈ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത് ഒരു ജീവിതാനുഭവം മാത്രമല്ല, കയാക്കിംഗിൽ താൽപ്പര്യം പങ്കിടുന്ന ലോകമെമ്പാടുമുള്ള ആളുകളുമായി നെറ്റ്‌വർക്ക് ചെയ്യാനുള്ള അവസരവും നൽകുന്നു.
ജല കായിക വിനോദങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന മുദ്രാവാക്യമാണ് ഈ പരിപാടിയുടെ മറ്റൊരു സവിശേഷത. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി, അന്താരാഷ്ട്ര വിദഗ്ധരുടെ നേതൃത്വത്തിൽ നിരവധി പരിശീലന സെഷനുകൾ സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിക്കുന്നുണ്ട്.
എൻട്രികൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 13 ആയി നിശ്ചയിച്ചിരിക്കുന്നതിനാൽ, ഇന്ത്യയിലും ലോകമെമ്പാടുമുള്ള കയാക്ക് പ്രേമികൾക്ക് എൻറോൾ ചെയ്യാനും ഈ ആഗോള വൈറ്റ് വാട്ടർ അഡ്വഞ്ചറർ സ്പോർട്സ് ഇവന്റിന്റെ ഭാഗമാകാനും അവസാന നിമിഷം അവസരമുണ്ട്. ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ ഉൾപ്പെടെ എല്ലാ ഇവന്റ് വിവരങ്ങളും https://www.meghakayakfest.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam