Print this page

സോമ മണൽതീരം ആയുർവേദ ഹോസ്പിറ്റലിന് രണ്ടാം തവണയും നാഷണൽ ടൂറിസം അവാർഡ്.

By September 30, 2022 247 0
തിരുവനന്തപുരം: ഇന്ത്യാ ഗവൺമെൻറ്റിൻറ്റെ ഈ വർഷത്തെ ബസ്ററ് ആയുർവേദ വെൽനെസ്സ് സെന്റ്ററിനുള്ള നാഷണൽ ടൂറിസം അവാർഡ് തുടർച്ചയായി രണ്ടാം തവണയും, സോമ മണൽതീരം ആയുർവേദ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റ്ററിനു ലഭിച്ചു.

സൗത്ത് ഇന്ത്യയിലുള്ള ആയുർവേദ ഹോസ്പിറ്റലുകളുടേയും, വെൽനെസ്സ് സെൻറ്ററുകളുടേയും പ്രവർത്തനത്തിൽ ഏറ്റവും മികച്ച നിലവാരം പുലർത്തുന്നതിനാലാണ് സോമ മണൽതീരം തുടർച്ചയായി ഈ വർഷവും അവാർഡിന് അർഹമായത്.

ന്യൂഡൽഹിയിൽ വിജ്ഞാൻഭവനിൽ 27th സെപ്റ്റംബർ 2022-ന് നടന്ന അവാർഡ് ദാനച്ചടങ്ങിൽ വച്ചു് സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയര്മാൻ ശ്രീ. ബേബി മാത്യുവും, ഡയറക്ടർ ശ്രീമതി. സാറ ബേബി മാത്യുവും, ബഹു: യൂണിയൻ മിനിസ്റ്റർ ഓഫ് ടൂറിസം ശ്രീ. ജി. കിഷൻ റെഡ്‌ഡി, മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ടൂറിസം ശ്രി. അജയ് ഭട്ട് എന്നിവരിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.

1985 ൽ ശ്രീ ബേബി മാത്യു തിരുവനന്തപുരം ആസ്ഥാനമായി തുടങ്ങിയ സോമതീരം ആയുർവേദ ഗ്രൂപ്പ് ലോകത്തിലെതന്നെ ആദ്യത്തെ റിസോർട്ട് ശൈലിയിലുള്ള ആയുർവേദ ഹോസ്പിറ്റലാണ്. പൈതൃകവും, പൗരാണികതയും, ഉത്തരവാദിത്ത ടൂറിസവും, പരിസ്ഥിതി സൗഹൃദ ടൂറിസവും കോർത്തിണക്കി ഉന്നതനിലവാരത്തിലുള്ള ആയുർവേദ ഹോസ്പിറ്റൽ എന്ന ആശയമാണ് സോമതീരം ആയുർവേദ ഗ്രൂപ്പ് പ്രവർത്തികമാക്കി കൊണ്ടിരിക്കുന്നത്. സോമതീരം ആയുർവേദ ഗ്രൂപ്പിൻറ്റെ സോമതീരം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ആയുർവേദ ഹോസ്പിറ്റലും മികച്ച ആയുർവേദ വെൽനെസ് സെന്ററിനുള്ള ഇന്ത്യ ഗവർമെന്റ്റിൻറ്റെ ഈ അവാർഡ് തുടർച്ചയായി 04 തവണയും, ഹാൾ ഓഫ് ഫെയിം ബഹുമതിയും നേടിയിട്ടുണ്ട് .
Rate this item
(0 votes)
Author

Latest from Author