Print this page

കനകക്കുന്നില്‍ വീണ്ടും മാമ്പഴക്കാലം: തേനൂറും മാമ്പഴ കലവറ തുറന്ന് ഹോര്‍ട്ടികോര്‍പ്പ്

Mango season in Kanakakunnu again: Horticorp opens honey and mango pantry Mango season in Kanakakunnu again: Horticorp opens honey and mango pantry
കൊതിയൂറും മാമ്പഴ വൈവിധ്യങ്ങള്‍ ഒരു കുടകീഴിലാക്കി ഹോര്‍ട്ടികോര്‍പ്പിന്റെ 'ഹണി മംഗോ ഫെസ്റ്റ്'. എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയിലാണ് തനത് മാമ്പഴ രുചികള്‍ ഒരുക്കിയിട്ടുള്ളത്. നാഗശൈലി, റൊമാനിയ, ബംഗാനപ്പള്ളി, സിന്ദൂര്‍, മല്ലിക, അല്‍ഫോന്‍സാ തുടങ്ങി 13 ഇനം മാമ്പഴങ്ങളുടെ വില്പനയാണ് നടത്തുന്നത്. മാമ്പഴപ്രേമികളുടെ ഇഷ്ട ഇനങ്ങളായ പ്രിയൂര്‍,നീലം,മല്‍ഗോവ തന്നെയാണ് മേളയിലും താരങ്ങള്‍. ഹോര്‍ട്ടികോര്‍പ് നേരിട്ട് ശേഖരിക്കുന്ന വിഷാംശമില്ലാത്ത ജൈവ രീതിയില്‍ കൃഷി ചെയ്ത മാമ്പഴങ്ങളാണ് ഇവിടെയുള്ളത്.
മേളയില്‍ ഇരട്ടി മധുരം പകര്‍ന്നു ഹോര്‍ട്ടികോര്‍പ്പിന്റെ 'അമൃത്' തേനും തേനിന്റെ മറ്റ് മൂല്യവര്‍ധിത ഉല്‍പന്നങ്ങളും വില്പനക്കായി എത്തിച്ചിട്ടുണ്ട്. കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ച് ശാസ്ത്രീയമായി നിര്‍മിച്ച അഗ്മാര്‍ക്ക് ഗുണനിലവാര മുദ്രയോടുകൂടിയതാണ് ഹോര്‍ട്ടികോര്‍പ്പ് 'അമൃത്' തേന്‍. ചെറുതേനിനും കാട്ടുതേനിനും പുറമെ ചക്ക, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ തുടങ്ങിയവ കൊണ്ട് സംസ്‌കരിച്ച ഔഷധഗുണമേറിയ തേനും ഇവിടെ ലഭിക്കും.
തേനീച്ച വളര്‍ത്തലിന്റെ ശാസ്ത്രീയ രീതികളും ഹോര്‍ട്ടികോര്‍പ് വഴി ലഭ്യമാകുന്ന പരിശീനങ്ങളുടെ വിശദാംശങ്ങള്‍ അറിയുന്നതിനും ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളില്‍ സൗകര്യമൊരുക്കിട്ടുണ്ട്. തേനീച്ച കൃഷി താല്പര്യമുള്ള ഏതൊരാള്‍ക്കും ഈ അവസരം സൗജന്യമായി പ്രയോജനപ്പെടുത്താം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam