Print this page

സിബിഐ അഞ്ചാം ബ്രെയിനിന് പ്രസ് ക്ലബിൻ്റെ ആദരം

Press Club pays tribute to CBI Fifth Brain Press Club pays tribute to CBI Fifth Brain
തിരു: സിബിഐ അഞ്ചാം സിനിമ പുറത്തിറങ്ങിയ ചരിത്ര മുഹൂർത്തത്തിൽ സിനിമയുടെ ശില്പികൾക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ആദരം അർപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. മമ്മൂട്ടി, ജഗതി ശ്രീകുമാർ എന്നിവർ ഓൺ ലൈനിൽ പങ്കെടുത്തു. സിനിമയുടെ സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ, നടൻമാരായ മുകേഷ്, സായികുമാർ, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ, യാന ഹോസ്പിറ്റൽ സാരഥികളായ ഡോ. വിവേക് പോൾ, ജോബി പി. ചാണ്ടി, ലോർഡ്സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഹരീഷ് ഹരിദാസ് എന്നിവർ പങ്കെടുത്തു.
എല്ലാവർക്കും പ്രസ് ക്ലബിൻ്റെ ഉപഹാരം ജോർജ് ഓണക്കൂർ നൽകി
പ്രസ് ക്ലബ് സെക്രട്ടറി എച്ച്. ഹണി കൃതജ്ഞത രേഖപ്പെടുത്തി.
Rate this item
(0 votes)
Last modified on Tuesday, 10 May 2022 07:16
Pothujanam

Pothujanam lead author

Latest from Pothujanam