Print this page

ടോപ്പ് റേറ്റഡ് മലയാളം സിനിമകളും ടിവി പരിപാടികളുമായി എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം

Airtel Extreme Premium for Top Rated Malayalam Movies and TV Shows Airtel Extreme Premium for Top Rated Malayalam Movies and TV Shows
കൊച്ചി: ഈ ഹോളി വാരത്തില്‍ എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം വീടുകളിലെക്കിക്കുന്നു ഐഎംഡിബി ടോപ്പ് റേറ്റിങുള്ള മോളിവുഡ് സിനിമകളും ടിവി ഷോകളും. ആക്ഷന്‍ ചലചിത്രങ്ങള്‍ മുതല്‍ ബയോപ്‌സിയും റോം-കോമും സ്‌കൈ-ഫൈ ഫാന്റസി ഡ്രാമയും വരെയുള്ള ഏതു തരം സിനിമകളും പരിപാടികളും നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.
എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം ഉണ്ടെങ്കില്‍ മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളൊന്നും വേണ്ട. ഏതു വേണമെങ്കിലും ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കും. എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം ആപ്പില്‍ ഇന്ത്യയിലെയും ആഗോള തലത്തിലുമുള്ള 15 വീഡിയോ ഒടിടികള്‍ ലഭ്യമാണ്. മാസം 149 രൂപയ്ക്ക് ഇതെല്ലാം ലഭ്യമാകും. 10,500ത്തിലധികം സിനിമകളും ടിവി ഷോകളുമുള്ള ഏറ്റവും വലിയ കണ്‍ടന്റ് പ്ലാറ്റ്‌ഫോമാണ് നിങ്ങള്‍ക്ക് മുമ്പില്‍ അനാവരണം ചെയ്യുന്നത്. സോണി ലിവ്, ഇറോസ് നൗ, ലോംഗ്‌സ്‌ഗേറ്റ് പ്ലേ, ഹോയ്‌ചോയി, മനോരമ മാക്‌സ്, ഷെമാരൂ, അള്‍ട്ര, ഹംഗാമപ്ലേ, എപികോണ്‍, ഡോക്യുബേ, ഡിവോടിവി, ക്ലിക്ക്, നമ്മഫ്‌ളിക്‌സ്, ഡോളിവുഡ്, ഷോര്‍ട്ട്‌സ്, ഷോര്‍ട്‌സ് ടിവി തുടങ്ങിയവയെല്ലാം എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയത്തില്‍ ലഭ്യമാകും.
ഹോളി വാരത്തില്‍ സംപ്രേഷണം ചെയ്യുന്ന വിട്ടുകളയാന്‍ പാടില്ലാത്ത ചില ചിത്രങ്ങളും ടിവി പരിപാടികളും ചുവടെ:
1. വര്‍ത്തമാനം (ഐഎംഡിബി 7.1/10)
ഗവേഷക വിദ്യാര്‍ത്ഥിയായാണ് ഫൈസ ഡല്‍ഹി സര്‍വകലാശാലയില്‍ ചേര്‍ന്നത്. ശക്തമായ രാഷ്ട്രീയ നിലപാടുമായാണ് അമലിനോടും മറ്റ് വിദ്യാര്‍ത്ഥികളോടും അവള്‍ അടുക്കുന്നത്. അവളുടെ റൂം മേറ്റിന്റെ സഹോദരന്‍ കൊല്ലപ്പെടുന്നതോടെ കാമ്പസ് ജീവിതത്തിന് പുതിയ രൂപങ്ങള്‍ കൈവരുകയാണ്. എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയത്തിലും മനോരമ മാക്‌സിലും ഈ നാടകീയത കാണാം.
2. അനുഗ്രഹീതന്‍ ആന്റണി (ഐഎംഡിബി 6.6/10)
ഒരു സ്‌കൂള്‍ ടീച്ചറിന്റെ ഏക മകനാണ് ആന്റണി. പിതാവിനെ സംബന്ധിച്ചിടത്തോളം ആന്റണി ഒരു പരാജയമാണ്. സഞ്ജനയെ കണ്ടു മുട്ടിയതോടെ ആന്റണിയുടെ ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങള്‍ ലഭിക്കുന്നു. പക്ഷെ, ജീവിതം ആയാള്‍ക്കായി കരുതിയത് മറ്റ് ചില പദ്ധതികളായിരുന്നു. ഈ റൊമാന്റിക് ഡ്രാമ കാണാം എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയത്തിലും മനോരമ മാക്‌സിലും.
3. ഒകെ കണ്‍മണി (ഐഎംഡിബി 7.5/10)
ചെറുപ്പക്കാരായ രണ്ടു പേര്‍, ആദിയും (ദുല്‍ഖര്‍ സല്‍മാന്‍) താരയും (നിത്യ മേനോന്‍) ഒരു കല്യാണത്തിനിടെ കണ്ടുമുട്ടുകയും പരസ്പരം ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ഇരുവരും വിവാഹത്തില്‍ വിശ്വസിക്കാത്തതിനാല്‍, കരിയര്‍ അവരെ വേറിട്ട വഴികളില്‍ കൊണ്ടുപോകുന്നത് വരെ ഒരുമിച്ച് ജീവിക്കാന്‍ അവര്‍ തീരുമാനിക്കുന്നു. അവര്‍ക്കെന്താണ് പിന്നെ സംഭവിക്കുന്നതെന്ന് റൊമാന്‍സ് ഡ്രാമയില്‍ കാണാം എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയത്തിലും മനോരമ മാക്‌സിലും.
4. മധുരം (ഐഎംഡിബി 7.8/10)
''പുതു സ്‌നേഹം മധുരമാണ്, സത്യമാകുമ്പോള്‍ അത് കൂടുതല്‍ മധുരമാണ്''. ഒരു ആശുപത്രിയിലെ രണ്ട് കൂട്ടിരിപ്പുകാരായ സാബു, കെവിന്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സിനിമ. സാബു ഭാര്യയുടെ അസുഖം ഭേദമാകാനും കെവിന്‍ അമ്മയുടെ സര്‍ജറിക്കുമായി കാത്തിരിക്കുന്നു. ഇരുവരും കൂട്ടുകാരാകുന്നു. സാബുവിന്റെ പ്രണയ കഥ കെവിന്റെ വിവാഹ ജീവിതത്തിലെ തെറ്റുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു. 10 വര്‍ഷമായ സാബുവിന്റെ പ്രണയ കഥയെയും കെവിന്റെ തിരിച്ചറിയലിനെയും ചുറ്റിപ്പറ്റിയാണ് സിനിമ. ഇതുമായി ബന്ധപ്പെടുത്താവുന്ന മറ്റ് കൂട്ടിരിപ്പുകാരുടെ ജീവിത കഥകളും സിനിമയില്‍ പറയുന്നുണ്ട്. ഹൃദയഹാരിയായ ഡ്രാമ കാണുക സോണി ലിവിലും എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയത്തിലും.
5. തിങ്കളാഴ്ച നിശ്ചയം (7.9/10)
ഉത്തര കേരളത്തിലെ ചെറു പട്ടണമായ കാഞ്ഞങ്ങാടാണ് പശ്ചാത്തലം. വിജയന്റെ രണ്ടാമത്തെ മകള്‍ സുജയുടെ നിശ്ചയമാണ്. ചടങ്ങുകളെല്ലാം കൃത്യമായി നടക്കുന്നതിനിടെ എത്തുന്ന കുടുംബാംഗങ്ങളിലൂടെ അച്ഛന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ വധു ഒന്നു കൂടി ചിന്തുക്കുന്നു. ചടങ്ങിന് രണ്ട് ദിവസം മുമ്പാണ് കഥ നടക്കുന്നത്. വിജയനെയും വീടിനെയും ചുറ്റിയാണ് മുഴുവന്‍ ചിത്രവും. പിന്നെ എന്ത് നടന്നെന്ന് കാണുക സോണി ലിവിലും എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയത്തിലും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam