Print this page

വനിത ദിനത്തില്‍ ചരിത്രം കുറിച്ച് തലസ്ഥാനത്തെ ലുലു മാള്‍

Lulu Mall in the capital about history on Women's Day Lulu Mall in the capital about history on Women's Day
തിരുവനന്തപുരം : വനിത ദിനത്തോടനുബന്ധിച്ച് ലുലു മാളില്‍ സംഘടിപ്പിച്ച ലുലു വിമന്‍സ് വീക്കിന്റെ അവസാന ദിനം ചരിത്രമായി. കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ പിങ്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കിയാണ് മാളിന്റെ വേറിട്ട മാതൃക. മാളില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ പിങ്ക് പാര്‍ക്കിംഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
രാജ്യത്ത് ചില മാളുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സൗകര്യം എന്ന ആശയം നടപ്പാക്കിയെങ്കിലും കേരളത്തില്‍ ഇത്ര വിപുലമായ രീതിയില്‍ നടപ്പാക്കുന്നത് ആദ്യമാണ്.. സംസ്ഥാനത്ത് പിങ്ക് പാര്‍ക്കിംഗ് എന്ന ആശയംകൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കുന്നതിനുള്ള മാതൃക ചുവടുവെയ്പ്പായി കൂടി ഇത് മാറും.
സ്ത്രീകള്‍ക്ക് ഷോപ്പിംഗ് നടത്തി സമയനഷ്ടമില്ലാതെ മടങ്ങുന്നതിന് മാളിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ ബേസ്‌മെന്റിലാണ് പിങ്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പിങ്ക് പാര്‍ക്കിംഗ് ഏരിയ തിരിച്ചറിയുന്നതിന് പിങ്ക് നിറവും നല്‍കിയിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജീവിതം നയിക്കുന്ന വനിതകളെ പ്രതീകാത്മകമായി ചിത്രീകരിച്ച് മനോഹരമായാണ് പിങ്ക് പാര്‍ക്കിംഗ് സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഇതോടെ പരിസ്ഥിതി സൗഹൃദ നിര്‍മ്മാണത്തിന് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് നേടിയ തിരുവനന്തപുരത്തെ ലുലു മാള്‍ സ്ത്രീ സൗഹൃദ മാളെന്ന ഖ്യാതിയും നേടി.
മാളില്‍ ഒരാഴ്ചയായി തുടരുന്ന വനിതാദിനാഘോഷങ്ങളുടെ ഭാഗമായി പൊതുജനാഭിപ്രായം തേടി വുമണ്‍ ഐക്കണെയും തെരഞ്ഞെടുത്തു. യുവ ജിംനാസ്റ്റിക്‌സ് താരവും ദേശീയ ജൂനിയര്‍ റിത്മിക് ജിംനാസ്റ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സില്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടുകയും ചെയ്ത തിരുവനന്തപുരം സ്വദേശി മെഹറിന്‍ എസ് സാജിനെയാണ് വുമണ്‍ ഐക്കണായി തെരഞ്ഞെടുത്തത്. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, മെഹ്‌റിന് വനിത ഐക്കണ്‍ അവാര്‍ഡ് സമ്മാനിച്ചു.
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രചരണാര്‍ത്ഥം 'ഷീ റൈഡ്' എന്ന പേരില്‍ രാവിലെ മാളില്‍ നിന്ന് ശംഖുമുഖം വരെ വനിതകളുടെ ബൈക്ക് റാലി സംഘടിപ്പിച്ചു. ലുലു മാളും കിംസ് ഹെല്‍ത്ത് ഗ്രൂപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ബൈക്ക് റാലിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam