Print this page

ഇൻഡിവുഡ് ടാലന്റ് ഹണ്ട് 2021 - (യുഎഇ / ഇന്ത്യ) വിജയകരമായി സമാപിച്ചു. വിജയാഹ്ലാദത്തിൽ ചാമ്പ്യന്മാർ

Individual Talent Hunt 2021 - (UAE / India) successfully completed. Champions in triumph Individual Talent Hunt 2021 - (UAE / India) successfully completed. Champions in triumph
കലാരംഗത്തെ മികച്ച സർഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര മത്സരമായ ഇൻഡിവുഡ് ടാലന്റ് ഹണ്ടിന് ആവേശകരമായ സമാപനം. കോവിഡിന്റെ പശ്ചാത്തലത്തിൽ ആധുനിക വെർച്ച്വൽ സാങ്കേതികവിദ്യയിലൂടെയാണ് ഈ വർഷത്തെ മത്സരങ്ങൾ സംഘാടകർ സംഘടിപ്പിച്ചത്.സിനിമാ ലോകത്തേക്കുള്ള പ്രവേശന കവാടം എന്ന സമാനതകളില്ലാത്ത ലക്ഷ്യവുമായാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട്
സംഘടിപ്പിച്ചത്. 2016 ൽ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ആദ്യം ഇൻഡിവുഡ് ടാലൻ്റ് ഹണ്ട് തുടങ്ങിയത്. അഞ്ചുവർഷത്തിനിടയിൽ അൻപതിനായിരത്തോളം മത്സരാർത്ഥികളാണ് പരിപാടിയുടെ ഭാഗമായത് .ഏകദേശം 2.5 ലക്ഷം രജിസ്ട്രേഷനുകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഇത്തരത്തിൽ കഴിവ് പ്രകടിപ്പിച്ച അഞ്ഞൂറോളം പേരാണ് ഇന്ന് സിനിമാ മേഖലയിൽ അഭിമാനകരമായി പ്രവർത്തിക്കുന്നത്.
പത്ത് ബില്യൺ യുഎസ് ഡോളർ പദ്ധതി
ഇന്ത്യൻ ചലച്ചിത്രങ്ങളെ ആഗോളതലത്തിൽ ബ്രാൻഡു ചെയ്യാനും ഭാരതത്തെ, ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സൗഹൃദ വിപണിയുടെ വേദിയായി മാറ്റാനും ലക്ഷ്യമിടുന്ന പത്ത് ബില്യൺ യുഎസ് ഡോളർ പദ്ധതിയായ 'പ്രോജക്ട് ഇൻഡിവുഡിന്റെ ' ഭാഗമായാണ് 'ഇൻഡിവുഡ് ടാലന്റ് ഹണ്ട് സംഘടിപ്പിച്ചത്. കോവിഡ് മഹാമാരി കാലത്ത് ഓൺലൈൻ വഴി ആയിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത മത്സരവേദിയായി മാറിയിരിക്കുകയാണ്
ടാലൻ്റ് ഹണ്ട്. പ്രായപരിധി കണക്കാക്കി നാല് വിഭാഗങ്ങളിലായി നടന്ന വിവിധ മത്സരങ്ങളുടെ ഗ്രാൻഡ്ഫിനാലെ ജനുവരി 22 , 23 തീയതികളിലാണ് നടന്നത്. സംഗീതം, സംഗീതഉപകരണങ്ങൾ, നൃത്തം ,ചലച്ചിത്ര നിർമ്മാണം, മോണോ ഡ്രാമ- അഭിനയ മത്സരം, ഷോർട്ട് ഫിലിം മത്സരം, ചിത്രരചന, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, സോഷ്യൽ മീഡിയ, കൂടാതെ ജനറൽ വിഭാഗത്തിൽ സ്റ്റാൻഡ് അപ്പ് കോമഡി, മാജിക് മത്സരം തുടങ്ങിയവയാണ് ഇത്തവണ നടന്നത്. 7 വ്യത്യസ്ത വിഭാഗങ്ങളിലായി 24 പരിപാടികളിൽ ഇത്തവണ പങ്കെടുത്തത് ആയിരത്തോളം വിദ്യാർഥികളാണ്.
ഇൻഡിവുഡ് ടാലന്റ് ഹണ്ടിന് ലഭിച്ച സ്വീകരണത്തിൽ അതീവ സന്തുഷ്ടനാണെന്ന് ഇൻഡിവുഡിന്റെ സ്ഥാപക ഡയറക്ടർ ഡോ. സോഹൻ റോയ് പറഞ്ഞു. ആരംഭഘട്ടം മുതൽ സർഗാത്മക കഴിവുകൾ വളർത്താൻ ആഗ്രഹിക്കുന്ന യുവാക്കൾക്കിടയിൽ ടാലൻ്റ് ഹണ്ട് തരംഗമാണെന്നും യുവ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ ആഗോള പ്രേക്ഷകർക്ക് കാഴ്ച വെക്കാനുള്ള ഒരു വേദി എന്ന നിലയിലാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് ആരംഭിച്ചതെന്നും പറഞ്ഞു. എന്നാൽ അതിനു പുറമേ അത് പലർക്കും താരപദവിയിലേക്കുള്ള കവാടമായി മാറിയിരിക്കുന്നു. കഴിവുള്ള കലാകാരന്മാർക്ക് ഈ വേദിയിലൂടെ നിരവധി അവസരങ്ങൾ വന്നുചേരുമെന്നും
സോഹൻ റോയ് പറഞ്ഞു.
മിസ്റ്റർ & മിസ് ഇൻഡിവുഡ് ടാലന്റ് പട്ടങ്ങൾ
ഇന്ത്യയിൽ നിന്ന്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ സാത്വിക് എസ്. സതീഷ്, ഗണേഷ് കാർത്തിക്, ആർ. എസ്. കൺപൂർവാല, അനിതേജ ശർമ്മ എന്നിവരെ മിസ്റ്റർ ഇൻഡിവുഡ് ടാലന്റ് ഹണ്ടായി പ്രഖ്യാപിച്ചു. ശിവ നന്ദ കെ.എസ് (സബ് ജൂനിയർ), മൈത്രേയി അനിരുദ്ധൻ (ജൂനിയർ), സൂര്യ പ്രഭ രാജേഷ് (സീനിയർ), മുനി ഹിന്ദുജ (സൂപ്പർ സീനിയർ) എന്നിവർക്ക് മിസ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് പട്ടങ്ങൾ ലഭിച്ചു.
ദുബായിൽ നിന്ന് ആദിദേവ് ഷനോജ് (സബ് ജൂനിയർ), സഞ്ജയ് സതീഷ് -(ജൂനിയർ) എന്നിവരെ മിസ്റ്റർഇൻഡിവുഡ് ടാലന്റ് ഹണ്ടായും അന്ന എൽസ അനൂപ് (സബ് ജൂനിയർ), ജോവിത 'ഭൗമിക് (ജൂനിയർ), ശ്രേധ രാജേഷ് (സീനിയർ) എന്നിവരെ മിസ് ഇൻഡിവുഡ് ആയും പ്രഖ്യാപിച്ചു.
ഓവറോൾ ചാമ്പ്യൻമാരും റണ്ണറപ്പുകളും
ശോഭ അക്കാദമിയെ ഓവറോൾ ചാമ്പ്യന്മാരായും വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻ - റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
ദുബായിൽ നിന്ന് ഇന്ത്യൻ ആർട്‌സ്, മ്യൂസിക് ട്രെയിനിംഗ് സെന്റർ - ഷാർജയെ ഓവറോൾ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു, ഓറ അക്കാദമി ഓഫ് ആർട്‌സ്ഓവറോൾ ചാമ്പ്യൻ റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് മത്സര വിഭാഗങ്ങളിലെ വിജയികളെക്കുറിച്ച് കൂടുതലറിയാൻ, സന്ദർശിക്കുക.
www.indywoodtalenthunt.com
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam