Print this page

ഖാദർ കമ്മിറ്റി റിപ്പോർട്ട്:സ്കൂൾ‌ സമയമാറ്റം പ്രായോ​ഗികല്ലെന്നു മന്ത്രി

Khader committee report: Minister says that school timings will not be changed Khader committee report: Minister says that school timings will not be changed
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും അപ്രായോ​ഗികമെന്ന് മന്ത്രി വി ശിവൻകുട്ടി. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പി എസ് സിക്ക് വിടുന്നത് ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്നും നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിക്കണം എന്ന കാര്യവും തീരുമാനിച്ചിട്ടില്ല. സ്കൂൾ‌ സമയമാറ്റം കേരളത്തിൽ പ്രായോ​ഗികമല്ലെന്നും മന്ത്രി പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദ​ഗ്ധരുമായി ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എയ്ഡഡ് അധ്യാപക നിയമനം പി എസ് സിക്ക് വിട്ടാൽ ശക്തമായി എതിർക്കുമെന്ന് എൻ എസ് എസ് മുന്നറിയിപ്പ് നൽകി. നിയമ നടപടി സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്ത് വിവിധ സ്ഥാപനങ്ങളുടെ സേവനം മറക്കരുതെന്നും എൻ എസ് എസ് പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് അപ്രായോ​ഗികം എന്നാണ് എം ഇ എസ് പറയുന്നത്. സാമൂഹ്യ സ്ഥിതി പഠിക്കാത്ത റിപ്പോർട്ടാണിതെന്നും എം ഇ എസ് വക്താവ് പ്രതികരിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം സബന്ധിച്ച ശുപാർശകൾക്കായി നിയോ​ഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്കൂൾ സമയം ക്രമീകരിക്കണമെന്നാണ് ഖാദർ കമിറ്റി ശുപാർശ ചെയ്തത്. നിവിലെ സർക്കാർ സ്കൂളുകളിൽ‌ ഒൻപതര മുതൽ മൂന്നര വരെയോ 10 മുതൽ നാല് വരെയോ ആണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ സ്കൂൾ പൊതു പരീക്ഷകൾ ഏപ്രിൽ മാസത്തിൽ നടത്തണമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. 10, 11, 12 ക്ലാസുകളിലെ പരീക്ഷകൾ സംബന്ധിച്ചാണ് ശുപാർശ. ക്ലാസ് നഷ്ടപ്പെടുത്താതെ വേണം പരീക്ഷകൾ ക്രമീകരിക്കേണ്ടത് എന്ന് കാണിച്ചാണ് മാർച്ചിലെ പരീക്ഷകൾ ഏപ്രലിലേക്ക് മാറ്റണമെന്ന് പറയുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam