Print this page

ബിറ്റ്സ് ലോ സ്കൂള്‍ ആരംഭിച്ചു

 BITS Law School launched BITS Law School launched
കൊച്ചി: ഇന്ത്യാഗവണ്‍മെന്‍റിന്‍റെ ശ്രേഷ്ഠ പദവിയുള്ള ആദ്യത്തെ സര്‍വകലാശാലകളിലൊന്നായ ബിറ്റ്സ് പിലാനി ഗ്രേറ്റര്‍ മുംബൈയില്‍ ബിറ്റ്സ് ലോ സ്കൂള്‍ ആരംഭിച്ചു. ബിറ്റ്സ് ലോ സ്കൂളില്‍ അഞ്ചുവര്‍ഷ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാമുകള്‍, ബി.എ. എല്‍.എല്‍.ബി (ഓണേഴ്സ്), ബി.ബി.എ. എല്‍.എല്‍.ബി (ഓണേഴ്സ്) എന്നി കോഴ്സുകളാണ് ഉള്ളത്. ഈ മാസം പ്രവേശനം ആരംഭിക്കുന്ന കോഴ്സുകളുടെ ക്ലാസുകള്‍ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും.
വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന സമത്വാധിഷ്ഠിതമായ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയായി ഇന്ത്യയെ മാറ്റാന്‍ ബിറ്റ്സ് പിലാനി സര്‍വകലാശാലകളും പഠനകേന്ദ്രങ്ങളും സഹായിക്കുമെന്ന് ബിറ്റ്സ് പിലാനി ചാന്‍സലര്‍ കുമാര്‍ മംഗലം ബിര്‍ള പറഞ്ഞു.
മുന്‍ ചീഫ് ജസ്റ്റീസ് യു.യു.ലളിത്, ജസ്റ്റീസ് ബി.എന്‍. ശ്രീകൃഷ്ണ, പല്ലവി ഷ്റോഫ്, ഹൈഗ്രേവ് ഖൈതാന്‍, പ്രൊഫസര്‍ ഡോ. ആശിഷ് ഭരദ്വാജ് എന്നിവരടങ്ങിയതാണ് ബിറ്റ്സ് ലോ സ്കൂളിന്‍റെ ഉപദേശകസമിതി.
ബിറ്റ്സ് ലോ സ്കൂള്‍ മുംബൈ മെട്രോപോളിറ്റന്‍ ഏരിയായിലെ 63 ഏക്കര്‍ വിസ്തൃതിയുള്ള കാമ്പസില്‍ 1500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ടെക്നോളജി & മീഡിയ ലോ, വിനോദം & കായിക നിയമം, കോര്‍പ്പറേറ്റ് & സാമ്പത്തിക നിയമം, തര്‍ക്ക പരിഹാരവും മധ്യസ്ഥതയും എന്നീ സ്പെഷ്യലൈസേഷനുകളും ഉള്‍പ്പെടുന്നു. മികച്ച വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും ലഭ്യമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam