Print this page

ആര്‍ആര്‍ കബേല്‍ ഒരു കോടി രൂപയുടെ കബേല്‍ സ്റ്റാര്‍സ് സ്കോളര്‍ഷിപ് വിജയികളെ പ്രഖ്യാപിച്ചു

RR Kabel worth Rs  Kabel Stars Scholarship Winners Announced RR Kabel worth Rs Kabel Stars Scholarship Winners Announced
കേരളത്തില്‍ നിന്നുള്ള 98 സ്കോളര്‍ഷിപ് വിജയികളേയും ബ്രാന്‍ഡ് പ്രഖ്യാപിച്ചു
കൊച്ചി: ഇന്ത്യയിലെ മുന്‍നിര വയര്‍, കേബിള്‍ നിര്‍മാതാക്കളും 1.25 ബില്യണ്‍ ഡോളര്‍ കോണ്‍ഗ്ലോമറേറ്റായ ആര്‍ആര്‍ ഗ്ലോബലിന്‍റെ ഭാഗവുമായ ആര്‍ആര്‍ കബേല്‍ തങ്ങളുടെ കബേല്‍ സ്റ്റാര്‍ സ്കോളര്‍ഷിപിന്‍റെ കേരളത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലാകെയുള്ള 1,015 വിജയികളില്‍ 98 പേര്‍ കേരളത്തില്‍ നിന്നാണ്. ആര്‍ആര്‍ കബേല്‍ ഓഫിസില്‍ നടത്തിയ അവാര്‍ഡ് ദാന ചടങ്ങില്‍ വിജയികളെ ആദരിച്ചു.
എറണാകുളത്തു നിന്നുള്ള 38 വിദ്യാര്‍ത്ഥികളും കോഴിക്കോടു നിന്നുള്ള 60 വിദ്യാര്‍ത്ഥികളുമാണ് കബേല്‍ സ്റ്റാര്‍സ് സ്കോളര്‍ഷിപിന് അര്‍ഹരായത്. ഇത് അവരെ ഉന്നത വിദ്യാഭ്യാസം നേടാന്‍ സഹായിക്കുകയും തങ്ങളുടെ ലക്ഷ്യത്തിലേക്ക് ചുവടു വെക്കാന്‍ പിന്തുണക്കുകയും ചെയ്യും.
ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ പാസായ ഇലക്ട്രിഷ്യന്‍മാരുടെ കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ് കബേല്‍ സ്റ്റാര്‍ സ്കോളര്‍ഷിപ് പദ്ധതി. വീടുകള്‍ക്കായുള്ള വയറിന്‍റെ ഓരോ ബോക്സിന്‍റെ വില്‍പന നടന്നപ്പോഴും ആര്‍ആര്‍ കബേല്‍ ഒരു രൂപ വീതമാണ് ഈ സ്കോളര്‍ഷിപിനായി സംഭാവന ചെയ്തത്. ഇതു പ്രകാരം ഒരു കോടി രൂപയിലേറെയാണ് ഇലക്ട്രീഷന്‍മാരുടെ കുട്ടികളുടെ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിനായി സ്വരൂപിച്ചത്. ഇന്ത്യയിലെമ്പാടുമായി 1,015 വിദ്യാര്‍ത്ഥികളാണ് 10,000 രൂപ വീതമുള്ള ഈ സ്കോളര്‍ഷിപിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
കബേല്‍ സ്റ്റാര്‍സ് സ്കോളര്‍ഷിപ് പദ്ധതിയില്‍ വിജയിച്ചവരെ അഭിനന്ദിക്കുകയാണെന്ന് ആര്‍ആര്‍ ഗ്ലോബല്‍ ഡയറക്ടര്‍ കീര്‍ത്തി കാബ്ര പറഞ്ഞു. ഇലക്ട്രീഷ്യന്‍ സമൂഹത്തിനായി ബിസിനസിനു പുറമെ എന്തെങ്കിലും ചെയ്യണം എന്നതാണ് കബേല്‍ സ്റ്റാര്‍ സ്കോളര്‍ഷിപ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ കരിയര്‍ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ഒന്നാണ് പത്താം ക്ലാസ് പരീക്ഷ. തുടര്‍ന്നുള്ള അവരുടെ ജീവിതത്തിനായുള്ള അടിസ്ഥാനമാണ് ഈ ഘട്ടം. ഓരോ കബേല്‍ സ്റ്റാര്‍ വിജയികള്‍ക്കും തുടര്‍ന്നുള്ള അവരുടെ വിദ്യാഭ്യാസം സാധ്യമാകുമെന്നും അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ മേഖലയിലേക്ക് എത്താനാവുമെന്നും തങ്ങള്‍ പ്രത്യാശിക്കുന്നു. ഇന്നത്തെ യുവാക്കള്‍ക്ക് നാളത്തെ നേതാക്കളായി മാറാന്‍ ഇത്തരം പദ്ധതികളിലൂടെ സാധിക്കുമെന്നു തങ്ങള്‍ കരുതുന്നതായും കീര്‍ത്തി കാബ്ര പറഞ്ഞു.
വിദ്യാര്‍ത്ഥികളെ അവര്‍ ആഗ്രഹിക്കുന്ന കരിയര്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുകയും അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനായുള്ള മുന്നേറ്റം തുടരാനും ഭാവിയിലേക്കുള്ള മികച്ച തുടക്കം കുറിക്കുകയും ചെയ്യുന്നതിനു സഹായിക്കുകയുമാണ് ഈ സ്കോളര്‍ഷിപ് പദ്ധതിയുടെ ലക്ഷ്യം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam