Print this page

നൂതന ടെക്നോളജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; പെൺകുട്ടികൾക്ക് 100 ശതമാനവും ആൺകുട്ടികൾക്ക് 70 ശതമാനവും സ്കോളർഷിപ്പ്

Applications invited for advanced technology courses; 100 percent scholarship for girls and 70 percent for boys Applications invited for advanced technology courses; 100 percent scholarship for girls and 70 percent for boys
തിരുവനന്തപുരം: കേരള നോളജ് ഇക്കണോമി മിഷൻ്റെ സഹകരണത്തോടെ ഐസിറ്റി അക്കാദമി നടത്തുന്ന വിവിധതരം ടെക്നോളജി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കേറ്റ് കോഴ്സുകളായ  ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്മെന്റ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്, സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, മെഷിന്‍ ലേണിങ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്.
 പ്രവേശനപരീക്ഷയില്‍ മികച്ച വിജയം കൈവരിക്കുന്ന പെൺകുട്ടികൾക്ക് 100 ശതമാനവും ആൺകുട്ടികൾക്ക് 70% ശതമാനവും സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ടിസിഎസ് അയോണില്‍ 125 മണിക്കൂര്‍ വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് സൗകര്യവും ലഭിക്കും. കൂടാത, ലിങ്ക്ഡ് ഇന്‍ ലേണിങ്ങിലെ 14000 ഓളം കോഴ്സുകള്‍ പ്രയോജനപ്പെടുത്തുവാനും അവസരം ലഭിക്കും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യശേഷി ആര്‍ജ്ജിക്കാന്‍ കഴിയും.
100 ശതമാനം ഗ്യാരന്റിയോട് കൂടിയ പ്ലേസ്മെന്റ് അസിസ്റ്റന്റ്, തൊഴില്‍ നൈപുണ്യ പരിശീലനം തുടങ്ങിയവയും പഠനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അപേക്ഷകള്‍ നവംബര്‍ 27 വരെ  സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് -
https://ictkerala.org/open-courses,
+91759405 1437,
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam