Print this page

വി.എച്ച്.എസ്.ഇയ്ക്ക് ഡിജിറ്റൽ ഉള്ളടക്കങ്ങളുമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്എഡ്യൂക്കേഷണൽ ടെക്‌നോളജി

State Institute of Educational Technology with digital content for VHSE State Institute of Educational Technology with digital content for VHSE
സംസ്ഥാനത്തെ വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നു. ദേശീയ നൈപുണി യോഗ്യത ചട്ടക്കൂടിന്റെ (NSQF) ഭാഗമായുള്ള വിവിധ ജോബ്‌റോളുകളെ അധികരിച്ചുള്ള ഉള്ളടക്കങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ വിഭാഗവും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്എഡ്യൂക്കേഷണൽ ടെക്‌നോളജിയും ചേർന്ന് തയ്യാറാക്കുന്നത്.
Distribution Lineman, Computer Network, Gardner, Sales Associate എന്നീ ജോബ് റോളുകളുടെ ഒന്നാംഘട്ട ഉള്ളടക്കങ്ങൾ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി. ശിവൻകുട്ടി പ്രകാശിപ്പിച്ചു. എസ്.ഐ.ഇ.ടിയുടെ വരുന്ന അധ്യയന വർഷത്തെ പ്രവർത്തനങ്ങളിൽ വൊക്കേഷണൽ വിഭാഗത്തിന് പ്രാധാന്യം നൽകുമെന്ന് മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു ഐഎഎസ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി.അബുരാജ്, വൊക്കേഷണൽ ഹയർസെക്കന്ററി ഡെപ്യൂട്ടി ഡയറക്ടർ കരിക്കുലം അനിൽകുമാർ പി.വി., കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ റിയാസ് എ.എം, ആകാശവാണി പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ ജയ, എസ്.എൻ.ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ ഷീബ തുടങ്ങിയവർ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam