Print this page

പ്ലസ് വൺ പ്രവേശനം: മുഖ്യഘട്ട അലോട്മെന്റിന് ശേഷം ആദ്യഘട്ട പരിശോധനയും പ്രവേശന നടപടികൾ പൂർത്തീകരിച്ച ശേഷം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുള്ള പരിശോധനയും ഉണ്ടാകും:മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യ അലോട്ട്മെന്റിന് ശേഷം ആദ്യഘട്ട പരിശോധന നടത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തന്നെ വന്നു കണ്ട മലപ്പുറത്തുനിന്നുള്ള എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വിശദമായ പരിശോധന ഈ വർഷത്തെ പ്രവേശന നടപടികൾ പൂർത്തിയാക്കിയതിനു ശേഷം നടത്തും. പ്രത്യേക സമിതി രൂപീകരിച്ചാണ് പരിശോധന നടത്തുക. ബാച്ചുകളും സീറ്റുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം ആയിരിക്കും അത് എന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാം അലോട്മെന്റിൽ പ്രവേശനം ഓഗസ്റ്റ് 25 ന് 5 മണി വരെ നീട്ടി. പ്ലസ് വൺ മെറിറ്റ് ക്വാട്ട മൂന്നാം അലോട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് - അൺ എയിഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്.

പ്ലസ് വൺ ക്ളാസുകൾ ഇന്ന് മുതൽ(ഓഗസ്റ്റ് 25) ആരംഭിക്കും. 3,08,000 കുട്ടികൾ ക്ളാസുകളിലെത്തും. മറ്റ് ക്ളാസുകളിലെ അക്കാദമിക പ്രവർത്തനങ്ങൾ തടസപ്പെടുത്താത്ത വിധം പ്ലസ് വൺ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
Rate this item
(0 votes)
Author

Latest from Author